കിണറ്റിൽ വീണ കുട്ടിയെ രക്ഷിക്കാൻ ആരും വരാതിരുന്നപ്പോൾ ധൈര്യം കാണിച്ച് മുന്നോട്ട് വന്ന ആളെ കണ്ടോ.

നമ്മുടെ നാട്ടിൻ പ്രദേശങ്ങളിൽ എല്ലാം കുഴൽ കിണറ്റിൽ വീണ മരണപ്പെട്ട ഒരുപാട് കുട്ടികളുടെ വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ടല്ലോ. ചില കുട്ടികളെ രക്ഷിക്കാൻ സാധിച്ചു എന്നുവരും എന്നാൽ ചില കുട്ടികളെ ഒട്ടും തന്നെ രക്ഷിക്കാൻ സാധിക്കുകയുമില്ല. ശ്രദ്ധയില്ലായ്മ കൊണ്ടും ഉദ്യോഗസ്ഥരുടെ അനാസ്ഥകൊണ്ടും ഇതുപോലെ ഒരുപാട് ജീവിതങ്ങളാണ് ഇല്ലാതായി പോയത്. നമുക്ക് ജീവിതത്തിൽ പലതരത്തിലുള്ള ദുരിതങ്ങൾ നേരിട്ടിട്ടുണ്ടാകും.

   

അത്തരം ദുരിതങ്ങളിൽ നിന്നും നമ്മളെ രക്ഷിക്കുവാൻ ദൈവം തന്നെ മുന്നിൽ പ്രത്യക്ഷപ്പെട്ടു എന്ന് വരാം എന്നാൽ അത് പലപ്പോഴും മനുഷ്യരുടെ രൂപത്തിൽ ആയിരിക്കും. അത്തരത്തിൽ നമുക്ക് മരണം വരെ മുന്നിൽ കണ്ട നിമിഷത്തിൽ ഒരു തലനാരിഴക്ക് രക്ഷപ്പെടുന്ന നിരവധി സോഷ്യൽ മീഡിയ വാർത്തകൾ നമ്മൾ കണ്ടു പരിചയം ഉള്ളവരാണല്ലോ. അതുപോലെ ഒരു രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

കുഴൽ കിണറ്റിൽ വീണ ഒരു കുട്ടിയെ രക്ഷിക്കാൻ വേണ്ടി അവർ പലതും ചെയ്തു നോക്കി എന്തൊക്കെ ചെയ്തിട്ടും ആ കുട്ടിയെ രക്ഷിക്കാൻ അവർക്ക് സാധിച്ചില്ല. ഒരാൾ അതിനുള്ളിൽ ഇറങ്ങിച്ചെന്ന് കുട്ടിയെ രക്ഷിക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഒന്നും തന്നെ അവർക്കുണ്ടായില്ല. പക്ഷേ അങ്ങനെ അതിനകത്ത് കയറണമെങ്കിൽ അത്രയും ചെറിയ ശരീരമുള്ള ഒരു കുട്ടിയും ആയിരിക്കണം. അപ്പോഴായിരുന്നു തയ്യാറായി കൊണ്ട് ആ 14 വയസ്സുകാരൻ മുന്നോട്ടുവന്നത്.

എല്ലാവരും അവനെ ധൈര്യം കൊടുത്തുകൊണ്ടേയിരുന്നു അവർക്കാർക്കും ഇല്ലാത്ത ധൈര്യമായിരുന്നു ആ ഇരുട്ടുപിടിച്ച കുഴൽ കിണറിലൂടെ ഇറങ്ങിച്ചെന്ന് ആ കുട്ടിയെ രക്ഷിക്കുക എന്നത്. രണ്ടു കാലുകളിലും കയർ കെട്ടിക്കൊണ്ട് അവനെ ആ കുഴൽ കിണറിലേക്ക് അവർ ഇറക്കി. തിരികെ അവനെ വലിക്കുമ്പോൾ ആ കുഞ്ഞു കൈകൾ അവന്റെ കൈകളിൽ ഭദ്രമായിരുന്നു. ഈ ചെറുപ്പത്തിൽ തന്നെ ഇത്രയും ധൈര്യം കാണിച്ച അവൻ ജീവിതത്തിൽ വലിയ വിജയങ്ങൾ നേടും എന്ന കാര്യത്തിൽ സംശയം വേണ്ട.

Leave a Reply

Your email address will not be published. Required fields are marked *