കഷ്ടപ്പാടിന്റെ വില കഷ്ടപ്പെടുന്നവന് മാത്രമേ അറിയാൻ സാധിക്കുക ഈ വാക്കുകൾ ഒരുപാട് നമ്മൾ കേട്ടിട്ടുണ്ട് എങ്കിലും എത്രത്തോളം അർത്ഥവത്തായ വാക്കുകളാണ് ഇതെന്ന് ബോധ്യപ്പെടുത്തുന്നതാണ് നിങ്ങൾ ഈ കാണുന്ന കാഴ്ച.പണത്തിന്റെ വില ഓരോ സന്ദർഭങ്ങളിലും വ്യത്യാസപ്പെട്ടിരിക്കും. പല ആവശ്യങ്ങൾക്ക് വേണ്ടി നമ്മൾ പണം ചെലവഴിക്കാറുണ്ട് .എന്നാൽ അതിൽ പലതും നമുക്ക് അനാവശ്യം തന്നെയായിരിക്കും എന്നാൽ. പലരുടെയും ജീവിതത്തിൽ പണത്തിന് വലിയ വിലയാണ് ഉള്ളത് അത് അവരുടെ ഒരു നേരത്തെ അന്നത്തിനെ കാരണം ആകുന്നതായിരിക്കും.
നമ്മളുടെ കൈകൾ കൊണ്ട് മറ്റുള്ളവരുടെ അന്നത്തെ ഒരിക്കലും ഇല്ലാതാക്കാൻ പാടില്ല. വഴിയോര കച്ചവടക്കാരനിൽ നിന്ന് പാക്കറ്റ് ഫുഡ് വാങ്ങിയശേഷം പണം നൽകാതെ കബളിപ്പിക്കുകയാണ് ബസ്സിലെ യാത്രക്കാരൻ. എന്നാൽ ബസ് മുന്നോട്ടു നീങ്ങി തുടങ്ങിയത് കൊണ്ട് തന്നെ പണം ലഭിക്കുമോ എന്നുള്ള വെപ്രാളം കൊണ്ട് അദ്ദേഹം പുറകെ ഓടുന്നത് കാണാം.
എന്നാൽ ഇതേ രീതിയിൽ തന്നെ പരിധി വിടുന്നു എന്ന കണ്ട ബെസ്റ്റ് ഡ്രൈവർ ഉടനെ തന്നെ പുറത്തേക്ക് ഇറങ്ങിവന്ന അദ്ദേഹത്തിന് പണം നൽകുന്നുമുണ്ട്. ശരിയാണ് ആ ബസ്സിൽ യാത്രക്കാരനെക്കാൾ കൂടുതൽ അദ്ദേഹത്തിന്റെ കഷ്ടപ്പാടുകൾ എന്താണെന്ന് ഡ്രൈവർക്ക് മനസ്സിലായി. ഉള്ള വരുമാനത്തിന് വേണ്ടി കഷ്ടപ്പെടുന്നവനെ കാണുമ്പോൾ ഉള്ള പുച്ഛം എന്നുള്ളത് അത്ര നല്ലതല്ല.
നിങ്ങൾക്ക് നല്ല രീതിയിൽ ജീവിക്കാൻ കഴിയുന്നുണ്ടെങ്കിൽ ഇതുപോലെ ദിവസവും വരുമാനത്തിന് വേണ്ടി കഷ്ടപ്പെടുന്നവരുടെ കൂടി കഷ്ടപ്പാട് ആ ജീവിതത്തിൽ ഉണ്ടെന്ന് മനസ്സിലാക്കിയിരിക്കുന്നു. സമൂഹത്തിൽ നമ്മൾ ആരെയും സഹായിക്കാൻ മനസ്സ് കാണിച്ചില്ലെങ്കിലും ആരെയും ഉപദ്രവിക്കാതിരിക്കുക അത്രയെങ്കിലും നമ്മൾ മറ്റുള്ളവർക്ക് വേണ്ടി ചെയ്യുക. ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെടുന്നവർ മാത്രമേ വലിയ ഉയരങ്ങൾ നേടാൻ സാധിക്കു. ആ യാത്രക്കാരൻ ചെയ്ത പ്രവർത്തിക്ക് ഒരിക്കൽ അയാൾ മറുപടി പറഞ്ഞേ മതിയാകൂ.