ജനിക്കുമ്പോഴേ കാഴ്ച ശക്തി ഇല്ലാത്ത കുഞ്ഞിന് കാഴ്ചശക്തി കിട്ടി തന്റെ അമ്മയെ കണ്ടപ്പോൾ ഉള്ള സന്തോഷം കണ്ടോ.

ഇതുപോലെ ഒരു ചിരി കണ്ടാൽ ആരാണ് കൂടെ ചിരിക്കാത്തത്. നമുക്ക് എത്ര ദേഷ്യം ഉണ്ടെങ്കിലുംകുഞ്ഞുമക്കളുടെ മുഖം കാണുമ്പോഴും അവരുടെ ചിരി കാണുമ്പോഴും അതെല്ലാം തന്നെ എവിടേക്ക് പോയി പോകും. കുട്ടികൾ അങ്ങനെയാണ് നിഷ്കളങ്കരാണ് അവർ. ഇവിടെ ഇതാ ജനിക്കുമ്പോൾ കാഴ്ച ശക്തിയില്ലാത്ത കുഞ്ഞിന് കാഴ്ച ശക്തി തിരികെ കിട്ടിയപ്പോൾ തന്റെ അമ്മയെ ആദ്യമായി കാണുമ്പോൾ ഉള്ള കുട്ടിയുടെ സന്തോഷം കണ്ടോ.

   

കുട്ടികളെല്ലാവരും തന്നെ ജനിച്ചുവീണ ആദ്യം കാണുന്നത് അമ്മമാരെ ആയിരിക്കും.. എന്നാൽ ഇവൻ തന്റെ അമ്മയെ കണ്ടത് ജനിച്ച് കുറെ നാളുകൾക്കു ശേഷം ആയിരുന്നു. ഡോക്ടർമാർ എല്ലാവരും ചേർന്ന് ആ കുഞ്ഞിനെ ഒരു കണ്ണട വെച്ചുകൊടുക്കുകയായിരുന്നു കാഴ്ച ശക്തി കിട്ടിയ ആ കുഞ്ഞ് ആദ്യം ഒന്ന് ഭയപ്പെടുകയാണ്.

ആദ്യമായിട്ടാണ് തനിക്ക് ചുറ്റും എന്തൊക്കെയാണ് എന്ന് അവൻ കാണുന്നത്. കുഞ്ഞിന്റെ അച്ഛനാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ശബ്ദം കൊണ്ട് മാത്രം തന്റെ അമ്മയാണ് എന്ന് തിരിച്ചറിഞ്ഞ സ്ത്രീയെ ആദ്യമായി മുന്നിൽ കാണുമ്പോൾ ആ ശബ്ദം അവൻ തിരിച്ചറിഞ്ഞ് ഇതാണ് തന്റെ അമ്മയെന്ന മനസ്സിലാക്കിയ നിമിഷം അവന്റെ മുഖത്ത് വിരിഞ്ഞ ആ നിഷ്കളങ്കമായ ചിരി.

സോഷ്യൽ മീഡിയയിൽ എല്ലാവരുടെയും മനസ്സ് കവർന്നിരിക്കുകയാണ്.ഇതിലും വലിയൊരു സന്തോഷം നിമിഷം ആ കുഞ്ഞിന്റെ ജീവിതത്തിലും ഉണ്ടാകാനില്ല അതുപോലെ തന്നെ ആ മാതാപിതാക്കളുടെ ജീവിതത്തിലും ഉണ്ടാകാനില്ല.

Leave a Reply

Your email address will not be published. Required fields are marked *