മിണ്ടാപ്രാണികളോട് ഇത്രയും ക്രൂരത കാണിക്കുന്ന ഇവർ മനുഷ്യരാണോ. പാവം പട്ടിക്കുട്ടിക്ക് സംഭവിച്ചത് കണ്ടോ.

തെരുവിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കൾ നമ്മൾ മനുഷ്യരെ കടിക്കുകയും അപകടങ്ങൾ ഉണ്ടാക്കുന്നതിന്റെയും നിരവധി വാർത്തകളാണ് ഇപ്പോൾ സമൂഹം മാധ്യമങ്ങളിൽ എല്ലാം വൈറലായി കൊണ്ടിരിക്കുന്നത് ശരിയാണ് അത്തരത്തിൽ ഒരുപാട് സംഭവങ്ങൾ നമ്മുടെ സമൂഹത്തിലുണ്ട്. എന്നാൽ അതിന്റെ മറുവശം എന്നോണം വളരെ ക്രൂരമായി തന്നെ ഇത്തരത്തിൽ മിണ്ടാപ്രാണികളോട് മനുഷ്യർ കാണിക്കുന്ന പല പ്രവർത്തികളും നമ്മൾ കാണാതെ പോകരുത്.

   

എല്ലാവർക്കും ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം ഉണ്ട് പക്ഷേ നമ്മൾ അതിനെ ഒരിക്കലും ഹനിക്കുന്ന രീതിയിലുള്ള പ്രവർത്തികൾ ചെയ്യാതിരിക്കുക. ഇവിടെ ഇതാ അത്തരത്തിൽ മിണ്ടാപ്രാണിയായ ഒരു നായക്കുട്ടിയുടെ ജീവൻ പോലും അപകടത്തിൽ ആക്കിക്കൊണ്ട് ഏതോ ഒരു വ്യക്തി ചെയ്ത പ്രവർത്തി കണ്ടോ. ആ നായക്കുട്ടിയെ കൊല്ലുന്നതിനു വേണ്ടി തന്നെയാണ് അയാൾ റെയിൽവേ ട്രാക്കിൽ നായക്കുട്ടിയെ കെട്ടിയിട്ടത്.

എന്നാൽ മൃഗങ്ങളുടെ സ്നേഹവും ഈ ഈ ലോകത്ത് എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാനുള്ള അവകാശം ഉണ്ട് എന്ന് തിരിച്ചറിവുള്ള വ്യക്തി തന്നെ ജീവൻ പോലും നോക്കാതെയാണ് ആ നായകുട്ടിയെ രക്ഷിക്കാൻ റെയിൽവേ ട്രാക്കിലേക്ക് ഓടിയത്. വീഡിയോയിൽ നമുക്ക് കാണാൻ കഴിയുന്ന കാഴ്ച ദൂരെ നിന്ന് വരുന്ന ട്രെയിനും അതിന്റെ മുന്നിലൂടെ ഓടിവരുന്ന യുവാവിനെയും ആണ്.

അദ്ദേഹം വേഗം തന്നെ നായക്കുട്ടിയെ അവിടെ നിന്നും കെട്ടഴിച്ചു കൊണ്ട് പുറത്തേക്ക് കടക്കുന്നതും അതേസമയം തീവണ്ടി അവരെ പാസ് ചെയ്ത് പോകുന്നതും ഒരുമിച്ചായിരുന്നു. ഒരു സെക്കൻഡ് വൈകിയിരുന്നുവെങ്കിൽ രണ്ടുപേരും ഇപ്പോൾ തീവണ്ടിയുടെ അടിയിൽപ്പെട്ട് മരണം സംഭവിക്കുമായിരുന്നു. ഇതുപോലെയുള്ള പ്രവർത്തികൾ ഇരുകാലി മൃഗങ്ങളോട് ചെയ്യുന്ന വ്യക്തികളെ കർശനമായ രീതിയിൽ നടപടികൾ എടുക്കുകയാണ് വേണ്ടത്. ആ നായക്കുട്ടിയുടെ ഭാഗ്യം അപ്പോൾ അയാൾ അവിടെ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *