റോഡരിയിൽ ഭിക്ഷ യാചിച്ചു കൊണ്ടിരുന്ന യുവാവിനോട് ഈ അമ്മ കാണിച്ച സ്നേഹം കണ്ടോ. അമ്മ എന്ന വാക്കിന് അർത്ഥം കണ്ടെത്തുക എന്നത് വളരെയധികം പ്രയാസമുള്ള ഒരു കാര്യം തന്നെയാണ് കാരണം അമ്മ എന്ന രണ്ടു വാക്ക് പ്രവചനാതീതമാണ്. പിച്ചവെച്ച് നടന്ന കാലം മുതലേ ഈ ലോകത്ത് നിന്ന് നമ്മൾ വിട പറയുന്നത് വരെ നമ്മുടെ ഓരോരുത്തരുടെയും സന്തോഷങ്ങളിലായാലും ദുഃഖങ്ങളിലായാലും ഒരേപോലെ തന്നെ നമ്മൾ ഉൾപ്പെടുത്തുന്ന ഒരു പേരാണ് അമ്മ.
നമ്മുടെ മുൻപിൽ അമ്മമാർ എന്നും ഒരു പോരാളി തന്നെയാണ്. ഇപ്പോൾ അതുപോലെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നുണ്ട്. വഴിയരികയിൽ ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന വ്യക്തിയോട് അമ്മ കാണിച്ച സ്നേഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വീഡിയോയിൽ നമുക്ക് വഴിയരികിൽ ഒരു ഉന്തുവണ്ടി കട കാണാം. അതിന് ചുറ്റും സാധനങ്ങൾ വാങ്ങാൻ നിൽക്കുന്ന കുറെ ആളുകളും റോഡിൽ ഇരിക്കണ്ട ഒരു യുവാവ്.
റോഡിലിരിക്കുന്ന ആ യുവാവിനെ ആരും തന്നെ കാണാതെയാണ് പോകുന്നത്. ആ സമയത്ത് ആയിരുന്നു ഉന്തു വണ്ടി കടയിൽ നിന്നിരുന്ന അമ്മ അവിടെ നിന്നും ഭക്ഷണം വാങ്ങിച്ച് അയാൾക്ക് നൽകുന്നത്. അപകടം ഉണ്ടാകാൻ സാധ്യത ഉള്ള രീതിയിൽ റോഡിൽ ഇരുന്ന യുവാവിനോട് റോഡിൽ നിന്നും ഇറങ്ങിയിരിക്കാൻ അമ്മ പറയുകയും കയ്യിലിരുന്ന് ഭക്ഷണം അയാൾക്ക് കൊടുക്കുകയും ആണ് ചെയ്യുന്നത്.
ഒരു മകനോട് കാണിക്കുന്ന വാത്സല്യത്തോടെ അയാളിൽ സ്നേഹിക്കുന്ന അമ്മയുടെ പ്രകൃതി നമ്മളെ എല്ലാവരെയും മനസ്സുനിറയ്ക്കുന്നതാണ്. ഒരു അമ്മയ്ക്ക് മാത്രമേ ഇതുപോലെ സാധിക്കും. ലോകത്തുള്ള എല്ലാ മക്കളെയും തന്റെ മക്കളായി കാണാൻ സാധിക്കുന്നത് അമ്മമാർക്ക് മാത്രമാണ്. നമ്മളും ഈ അമ്മയുടെ പ്രവർത്തി കണ്ടുപഠിക്കേണ്ടത് തന്നെയാണ് വിശക്കുന്നവർക്ക് ആഹാരം നൽകുന്നതിനേക്കാൾ ഒരു പുണ്യ പ്രവർത്തി വേറെയില്ല.