ദേഷ്യവും അഹങ്കാരവും ഒരു മനുഷ്യനെ മനുഷ്യനല്ലാതാക്കും എന്ന് പറഞ്ഞു കേട്ടിട്ടില്ലേ. അത് എത്രയോ ശരിയാണ്. ദേഷ്യം വരുമ്പോഴും അഹങ്കാരം കൂടുമ്പോഴും മനുഷ്യരെ പോലെയല്ലാതെ പെരുമാറുന്നു മറ്റുള്ളവരെപ്പറ്റി ചിന്തിക്കാനോ ചുറ്റുപാടുകളെ നോക്കാനോ അവർ തയ്യാറാകില്ല. അപ്പോൾ അവരുടെ മനസ്സിൽ തോന്നുന്ന വികാരത്തോടെ അവർ എല്ലാ കാര്യങ്ങളും ചെയ്യും.
എന്നാൽ അതിന്റെ ഫലം അനുഭവിക്കേണ്ടിവരുന്നത് ചുറ്റുമുള്ള ആളുകൾ ആയിരിക്കും. ചില സന്ദർഭങ്ങളിൽ അത് അവർക്ക് തന്നെ വിനയായി മാറുകയും ചെയ്യും. അത്തരത്തിൽ അഹങ്കാരം കാണിച്ച യുവാവിന് കിട്ടിയ പണി കണ്ടോ. ഒരു നേരത്തെ അശ്രദ്ധയായിരുന്നു ചെറിയ ജീവൻ അപകടത്തിൽ ആകാൻ കാരണമായത്. വീടിന്റെ ഗേറ്റിന്റെ പുറത്ത് വാഹനത്തിൽ എത്തിയ യുവാവ് കുറച്ചു നേരമാക്കിയിട്ടും ഗേറ്റ് തുറക്കാൻ ആളെ കണ്ടില്ല.
തുടർന്ന് അഹങ്കാരവും ദേഷ്യവും കൊണ്ട് അയാൾ വാഹനം കൊണ്ട് ഗേറ്റ് ഇടിച്ചു തെറിപ്പിച്ച് പൊളിക്കുകയായിരുന്നു. അച്ഛൻ വന്ന സന്തോഷത്തിൽ ഓടി ഗേറ്റ് തുറക്കാൻ എത്തിയ മകൾ അയാളുടെ വാഹനത്തിന്റെ അടിയിൽ പെട്ടു പോവുകയായിരുന്നു. ഒരു നേരത്തെ അയാളുടെ ക്ഷമ ഇല്ലായ്മ കൊണ്ട് അയാൾക്ക് സംഭവിച്ചത് കണ്ടോ..
താൻ ജീവനുതുല്യം സ്നേഹിക്കുന്ന മകളുടെ ജീവനാണ് അപകടത്തിൽ ആയത്. ഇതിലും വലിയ ഒരു തകർച്ച അയാൾക്ക് ജീവിതത്തിൽ കിട്ടാനില്ല. ദേഷ്യം കൊണ്ടും അഹങ്കാരം കൊണ്ടും പല വ്യക്തികളുടെയും ജീവിതം ഒട്ടാകെ ഇല്ലാതായി പോകുന്നത് ഇതുപോലെ എല്ലാമാണ്. ഇതെല്ലാം നമുക്കൊരു വലിയ പാഠങ്ങൾ തന്നെ. അഹങ്കാരവും ദേഷ്യവും കൊണ്ട് ഒരു മനുഷ്യനും ഉയരങ്ങൾ കീഴടക്കിയിട്ടില്ല.