സ്വന്ത മക്കളെ വളർത്തി വലുതാക്കുന്നതിനും അവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്നതിനുമായി മാതാപിതാക്കൾ എടുക്കുന്ന കഷ്ടപ്പാടുകൾ പലതും മക്കളെ പോലും അവർ അറിയിക്കാറില്ല. പക്ഷേ മനസ്സിലാക്കുന്ന മക്കൾ അച്ഛനെയും അമ്മയെയും പൊന്നുപോലെ നോക്കുകയും ചെയ്യും. കുറച്ചുനാൾ അവർക്ക് വേണ്ടി മാതാപിതാക്കളെ കഷ്ടപ്പെടുന്നു എന്നുണ്ടെങ്കിൽ പിന്നീടങ്ങോട്ട് അവരുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾ ആയിരിക്കും മക്കൾ കാരണം ഉണ്ടാകാൻ പോകുന്നത്.
ഈ കുഞ്ഞും വളർന്നു വരുമ്പോൾ അവളുടെ അച്ഛനെ എത്ര നന്നായി നോക്കും എന്നതിനെ ഇതിലും വലിയ തെളിവ് വേറെയില്ല. ഒരു ട്രെയിനിൽ നിന്നുള്ള കാഴ്ചയാണ് ഇത്. കാണുമ്പോൾ തന്നെ അറിയാം തെരുവിൽ ചെറിയ ചെറിയ സാധനങ്ങൾ വിറ്റുകൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ഒരു പാവപ്പെട്ട കുടുംബമാണ് അത് എന്ന്.
വീഡിയോയിൽ നമുക്ക് ഒരു അച്ഛനെയും മകളെയും കാണാൻ സാധിക്കും. അച്ഛൻ ഈ കുഞ്ഞു മകൾക്ക് വേണ്ടിയാണ് ഈ കഷ്ടപ്പെടുന്നതെല്ലാം അവൾക്ക് വിശക്കുന്നത് കൊണ്ട് തന്നെ അച്ഛൻ അവൾക്ക് വേണ്ടി കഴിക്കാനുള്ള ഭക്ഷണം അടങ്ങുന്ന ഒരു പൊതി അവൾക്ക് കൊടുക്കുന്നുണ്ട്. ആ പൊരിയും കയ്യിൽ പിടിച്ചു കൊണ്ട് അതിലെ ഭക്ഷണം അവൾ കഴിക്കുന്നത് നമുക്ക് കാണാം. എന്നാൽ തനിക്ക് വേണ്ടി അച്ഛൻ കഷ്ടപ്പെടുമ്പോൾ അച്ഛൻ എങ്ങനെ വിശദീകരിക്കാൻ സാധിക്കും.
അവൾ തന്നെ അച്ഛനും കയ്യിലിരുന്ന ഭക്ഷണം കൊടുക്കുകയാണ്. പലപ്പോഴും അച്ഛൻ എനിക്ക് വേണ്ട എന്ന് പറഞ്ഞ് അവളെ തടുത്തിട്ട് കൂടിയും അതൊന്നും കാര്യമാക്കാതെ പിന്നെയും അച്ഛനെയും ഭക്ഷണം കൊടുക്കുകയാണ് അവൾ. ഇത്രയും ചെറുപ്പത്തിലെ അച്ഛനോട് ഇതുപോലെ കരുണയുള്ള കുഞ്ഞ് വളർന്നു വലുതാകുമ്പോൾ അച്ഛനെ എത്ര നന്നായി നോക്കുമെന്ന് കാര്യത്തിൽ നമുക്ക് സംശയം വേണ്ട.