സഹോദരങ്ങൾ തമ്മിലുള്ള സ്നേഹബന്ധത്തിന്റെ നിരവധി വീഡിയോകളും യഥാർത്ഥ അനുഭവകഥകളും നമ്മൾ സോഷ്യൽ മീഡിയയിലൂടെ സ്ഥിരമായി കാണാറുണ്ടല്ലോ. എന്നാൽ ഈ സഹോദര സ്നേഹമെന്ന് പറയുന്നതിന് ഒരേ അമ്മയുടെ വയറ്റിൽ തന്നെ പിറന്നു വരണമെന്ന് നിർബന്ധമില്ല. അല്ലാതെയുമുള്ള സഹോദര ബന്ധങ്ങളെ നമ്മൾ വളരെയധികം കാണുന്നതാണ്.
സ്വന്തം കുഞ്ഞിനെ പോലെയായിരിക്കും അവർ എല്ലാവരും അനിയത്തിയെ നോക്കുന്നത്. ഇവിടെ തന്റെ അനിയത്തിയെ വളരെ സുരക്ഷിതമാക്കുക എന്ന് മാത്രമായിരുന്നു ആ ചേട്ടന്റെ ഒരേയൊരു ചിന്താ ഒരു സൈക്കിളിൽ സാധനങ്ങൾ എല്ലാം കൊണ്ടുപോവുകയായിരുന്നു ആ ചേട്ടൻ തന്റെ അനിയത്തി തന്റെ കൂടെ നടക്കാൻ തുടങ്ങിയാൽ കാലു വേദനിക്കും .
എന്നറിയാവുന്നതുകൊണ്ട് തന്നെ അവളെ സൈക്കിളിൽ ഇരുത്താനാണ് ചേട്ടൻ ശ്രമിച്ചത് എന്താണ് സൈക്കിളിൽ അവൾ പിടിച്ചിരുന്നില്ല എങ്കിൽ ചിലപ്പോൾ താഴെ വീണു അപകടം പറ്റാം. അതുകൊണ്ടുതന്നെ അവളെ യാതൊരു കാരണവശാലും താഴത്തേക്ക് വീഴാതിരിക്കാൻ വേണ്ടിയുള്ള കാര്യങ്ങളാണ് ചേട്ടൻ ചെയ്യുന്നത്.
അവളുടെ കൈകളും കാലുകളും എല്ലാം സൈക്കിളിനുമായി ബന്ധിപ്പിക്കുകയാണ് ഇതുപോലെ ഒരു സുരക്ഷിതത്വം അവൾക്ക് മറ്റൊരു സ്ഥലത്ത് നിന്നും ഇനി കിട്ടാൻ പോകുന്നില്ല. ഒരു കുഞ്ഞിനെ എപ്രകാരമാണ് നോക്കേണ്ടത് അതുപോലെ തന്നെയാണ് ചേട്ടൻ അനിയത്തിയെ നോക്കുന്നത്. ഈ സ്നേഹബന്ധം കാണുമ്പോൾ നമ്മുടെ കണ്ണുകൾ വരെ നിറഞ്ഞു പോകും.