ഒരു അച്ഛനെ മകൾക്ക് കൊടുക്കാൻ പറ്റുന്നതിൽ വലിയ ഒരു സർപ്രൈസ് ആയിരുന്നു അത് എന്നാൽ ഈ സർപ്രൈസ് അവൾ ജനിക്കുന്നതിനു മുൻപ് തന്നെ അച്ഛൻ തയ്യാറാക്കി വെച്ചിരുന്നു സാധാരണയായി കുട്ടികളുടെ പിറന്നാളിന് മാതാപിതാക്കൾ സർപ്രൈസുകൾ കൊടുക്കുന്നത് നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ടല്ലോ എന്നാൽ ഈ കുഞ്ഞ് ജനിക്കുന്നതിന് മുൻപ് തന്നെ അവൾക്ക് വേണ്ടി സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് അച്ഛൻ.
തന്റെ മകൾക്ക് വർഷങ്ങൾക്ക് ശേഷം അവളുടെ പിറന്നാള് ദിവസത്തിൽ അവളെ ഏറെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇതുപോലെ ചെയ്തത്. കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്ന പ്രായം ആകുന്നത് വരെ അച്ഛൻ വെയിറ്റ് ചെയ്യുകയായിരുന്നു അങ്ങനെ അവളോട് ഒരു ദിവസം അവളുടെ മുറി വൃത്തിയാക്കാൻ പറയുകയും അച്ഛനും അവളും കൂടി മുറി വൃത്തിയാക്കുകയും ചെയ്യുകയായിരുന്നു. അതിനിടയിലാണ് പഴയ ഒരു പെട്ടി കിട്ടുന്നത് അതിനുള്ളിൽ ഒരു നിധി കണ്ടുപിടിക്കുന്നതിന്റെ മാപ്പ് ഉണ്ടായിരുന്നു.
അവൾ വളരെയധികം കൗതുകമായി തോന്നി കുറെ നേരം നിരീക്ഷിച്ചപ്പോൾ അതുതന്നെ വീടിന്റെ പ്ലാൻ തന്നെയാണ് എന്ന് അവൾക്ക് മനസ്സിലായി. ഉടനെ അവൾ കണ്ടുപിടിക്കാൻ ആരംഭിച്ചു. അത് ഇരിക്കുന്നത് തന്നെ റൂമിൽ തന്നെയാണ് എന്നും അവൾക്ക് മനസ്സിലായി. പിന്നീട് തന്റെ മുറിയുടെ ഒരു ഭാഗം പൊളിച്ചു നോക്കിയപ്പോൾ അത് മറ്റൊരു മുറിയിലേക്ക് കടക്കുന്നതിനുള്ള ചെറിയ വാതിൽ ആയിരുന്നു .
അവൾ അതിനകത്ത് കൂടി കടന്ന് അതിനകത്ത് കാണുന്ന ഒരു ചെറിയ പെട്ടി കണ്ടെത്തുകയായിരുന്നു അതിനകത്ത് ഒരു ചെറിയ മാലയും ഉണ്ടായിരുന്നു. കണ്ടുപിടിച്ച സന്തോഷത്തിലായിരുന്നു അവൾ. കുട്ടിയുടെ വീഡിയോ മുഴുവനായും അച്ഛനും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇതുപോലെ സന്തോഷത്തിനുള്ള തന്റെ മകളെ കാണാൻ വേണ്ടിയായിരുന്നു ഇത്രയും വർഷം അച്ഛൻ കാത്തിരുന്നത്.