ഈ കാത്തിരിപ്പ് വെറുതെയാണെന്ന് ആ നായക്കുട്ടികളോട് എങ്ങനെ പറയും. അവർ കാത്തുനിൽക്കുന്നത് ആർക്കാണെന്ന് അറിയാമോ

ഒരു ഹോസ്പിറ്റലിന്റെ വാതിലിന്റെ മുൻപിലായി നാല് നായ കുട്ടികൾ നിരന്ന് ആരെയോ കാത്തു നിൽക്കുന്നതായിട്ടുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് ഒരു ഡോക്ടർ ആണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പകർത്തിയത് ഇതിന് പിന്നിലെ കഥ ഇപ്രകാരമായിരുന്നു. തെരുവിൽ കിടന്ന് വയ്യാതായ ഒരു ആളുകൾ എല്ലാവരും ചേർന്നായിരുന്നു ഹോസ്പിറ്റലിൽ എത്തിച്ചത്. അയാളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയ അന്നത്തെ ദിവസം മുതൽ ഈ നായക്കുട്ടികളെ ഹോസ്പിറ്റലിന്റെ ചുറ്റുമായി ആളുകൾ കാണുന്നുണ്ടായിരുന്നു .

   

ആരെല്ലാം ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി വരുമ്പോഴും ഈ നായ കുട്ടികൾ വലിയ പ്രതീക്ഷയോടെ അവരെ നോക്കി നിൽക്കും. ആദ്യം ഒന്നും ഒന്നും മനസ്സിലായില്ല പിന്നീട് ആയിരുന്നു നായക്കുട്ടികളെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയത് ഇവർ ആർക്കുവേണ്ടി കാത്തുനിൽക്കുകയാണ് എന്ന് മാത്രം മനസ്സിലായി. സെക്യൂരിറ്റിയോട് ഡോക്ടർ ചോദിച്ചപ്പോൾ ആയിരുന്നു അറിയാൻ സാധിച്ചത്. ആ വയസ് ആയിട്ടുള്ള വ്യക്തിയെ ഇങ്ങോട്ടേക്ക് കൊണ്ടുവരുമ്പോൾ കൂടെ വന്നതാണ് എന്ന്.

എത്രയെല്ലാം അവരെ ഇവിടെ നിന്നും പോകാനായി പറഞ്ഞയച്ചാലും അവർ പോകുന്നില്ല. പ്രായംചെന്ന ആ മനുഷ്യനെ ബന്ധുക്കൾ എന്ന് പറയാൻ ആരുംതന്നെയില്ല ഇത്രയും ദിവസമായിട്ടും ആരുമയാളെ നോക്കാൻ പോലും വന്നില്ല പക്ഷേ അയാൾക്ക് വേണ്ടി ഈ നായ കുട്ടികൾ കാത്തുനിൽക്കുകയാണ് എന്നാൽ സത്യാവസ്ഥ എന്തെന്നാൽ അയാൾ ഇനി തിരികെ വരില്ല എന്നും മരണപ്പെട്ടു എന്നും എങ്ങനെയാണ് ഈ നായ്ക്കുട്ടികളെ നോക്കി പറയാൻ പറ്റുന്നത്.

അവർക്ക് ചിലപ്പോൾ ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്ന വ്യക്തി ആയിരിക്കും അവിടെ മരിച്ചുകിടക്കുന്നത് അയാൾക്ക് വേണ്ടിയായിരിക്കും ഇവർ ഇതുപോലെ കാത്തുനിൽക്കുന്നത് പക്ഷേ ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന് എങ്ങനെയാണ് കുട്ടികളെ നോക്കി പറയുക. ഇത് വായിച്ചാൽ എല്ലാവരുടെയും കണ്ണുകൾ നിറയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *