തന്റെ പത്തൊമ്പതാമത്തെ വയസ്സിൽ വന്ന അപൂർവ്വമായ ഒരു രോഗം. ആദ്യം ഒരു ചെറിയ കൂലി മാത്രമായിരുന്നു പിന്നീട് ശരീരം രണ്ടായി മടങ്ങിയ അവസ്ഥയിലുമായി എന്നാൽ 25 വർഷങ്ങൾക്കുശേഷം അത്ഭുതകരമായ തിരിച്ചു വരവ് നടത്തി ആ ചെറുപ്പക്കാരൻ മടക്ക് മനുഷ്യൻ എന്നറിയപ്പെട്ട ലീഗുവാ വ്യക്തിയെ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പഠിക്കാൻ വളരെയധികം മിടുക്കനായിരുന്നു ആ ചെറുപ്പക്കാരൻ കുടുംബത്തിൽ എല്ലാവർക്കും തന്നെ ഒരു പ്രതീക്ഷയായിരുന്നു 19 വയസ്സുവരെ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല.
പെട്ടെന്നായിരുന്നു അസഹനീയം ആയിട്ടുള്ള നടുവേദന അയാൾക്ക് അനുഭവപ്പെടുന്നത് അതിലെ തുടർന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് പോയി ചികിത്സിച്ചു. വേദനസംഹാരികൾ കഴിച്ചതിനെ തുടർന്ന് നടുവേദന കുറഞ്ഞുവെങ്കിലും തന്റെ നടുഭാഗം കുനിഞ്ഞു വരുന്നതു പോലെ അദ്ദേഹത്തിന് അനുഭവപ്പെട്ടു ഡോക്ടറോട് പറഞ്ഞുവെങ്കിലും നടുവേദന മൂലമാണ് എന്ന് അവർ പറഞ്ഞു. പിന്നീട് രോഗാവസ്ഥ കൂടി വന്നപ്പോൾ ആയിരുന്നു മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റിയത്. അപ്പോഴാണ് അപൂർവമായ അസുഖത്തെപ്പറ്റി മനസ്സിലാക്കിയത്.
എന്നാൽ അതിനെ ഓപ്പറേഷൻ ചെയ്യാനുള്ള പൈസ ആ കുടുംബത്തിൽ ഇല്ലാത്തതുകൊണ്ട് അവർ തിരികെ വീട്ടിലേക്ക് പോകുന്നു. പിന്നീട് മാധ്യമങ്ങൾ വഴിയും അദ്ദേഹത്തിന്റെ അവസ്ഥ പുറം ലോകം അറിഞ്ഞപ്പോൾ ഒരു ഹോസ്പിറ്റൽ അയാളുടെ മുഴുവൻ ചികിത്സയും ഏറ്റെടുക്കാമെന്ന് അറിയിച്ചു എന്നാൽ അത് വളരെ കഷ്ടമേറിയ ഒരു ഓപ്പറേഷൻ ആയിരുന്നു ചിലപ്പോൾ ജീവൻ വരെ നഷ്ടപ്പെട്ടേക്കാം.
എന്തുവന്നാലും അത് നേരിടാൻ അയാളും തയ്യാറായിരുന്നു. എന്നാൽ ദൈവാനുഗ്രഹം എന്ന് പറയട്ടെ പഴയ അവസ്ഥയിലേക്ക് അയാൾ വരുകയായിരുന്നു. ആറുമാസ ശേഷം അയാൾക്ക് നേരെ നിൽക്കാൻ സാധിച്ചു. അയാളെ ചികിത്സ ഡോക്ടര് ഇപ്രകാരം പറഞ്ഞു ഒരിക്കലും ഞങ്ങളുടെ കഴിവുകൊണ്ട് മാത്രമല്ല. കഠിനമായ വേദനയിലും അയാൾ ഞങ്ങളോട് സഹകരിച്ചു അയാൾക്ക് നേരെ നിൽക്കണം എന്ന അതിയായ ആഗ്രഹം മാത്രമാണ് അതിനെ പ്രേരിപ്പിച്ചത് അയാൾ ഒരു അത്ഭുത മനുഷ്യൻ തന്നെയാണ് ആ ഡോക്ടർ പറഞ്ഞു.