ഇതുപോലെ ഒരു സർപ്രൈസ് ആ മകന്റെ ജീവിതത്തിൽ കിട്ടാൻ വേറെയില്ല. ഉമ്മയ്ക്ക് മകനോടുള്ള സ്നേഹം കണ്ടോ.

വിദേശത്ത് ജോലിചെയ്യുന്ന മക്കളുള്ള അമ്മമാർക്ക് എപ്പോഴും അവരുടെ മക്കളെ പറ്റിയുള്ള ചിന്തകൾ ആയിരിക്കും ഉണ്ടാവുക. പലപ്പോഴും സ്നേഹത്തോടെ മക്കൾ എപ്പോ വരും എന്ന കാത്തിരിപ്പാട് ഇരിക്കുന്ന അമ്മമാർക്ക് വളരെ സർപ്രൈസ് നൽകിക്കൊണ്ട് മക്കൾ വിദേശത്തുനിന്ന് നാട്ടിലേക്ക് വരുന്നതിന്റെയും സ്നേഹ സാന്ദ്രമായ നിരവധി വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുള്ളതാണ്.

   

സാധാരണ അമ്മമാർക്കും അച്ഛന്മാർക്കും മക്കൾ ആയിരിക്കും സർപ്രൈസുകൾ നൽകുന്നത് എന്നാൽ ഇവിടെ വിദേശത്ത് ജോലി ചെയ്യുന്ന മകനെ സർപ്രൈസ് നൽകിയിരിക്കുകയാണ് ഒരു അമ്മ. ഒരു സൂപ്പർമാർക്കറ്റിലെ ജോലിക്കാരനാണ് മകൻ തിരക്കുപിടിച്ച ജോലി ആയിരുന്നു ഉമ്മ അവിടെയെത്തിയപ്പോൾ കണ്ടത് എന്നാൽ അതിനിടയിൽ അവിടെ വരുന്ന ഒരു കസ്റ്റമർ ആയി നിന്നുകൊണ്ട് സാധനങ്ങൾ വാങ്ങുകയും.

ബിൽഡിങ്ങിന്റെ സെക്ഷനിൽ ഇരിക്കുന്ന മകന്റെ അടുത്തേക്ക് സാധനങ്ങൾ എത്തിക്കുകയും ചെയ്തു. മുഖം മറച്ചു പറദ ഇട്ട വേഷത്തിൽ ആയിരുന്നു ഉമ്മ ഉണ്ടായിരുന്നത്. സാധനങ്ങൾ വാങ്ങിയശേഷം പണം നൽകാൻ മകനു കാശ് നീട്ടുമ്പോൾ സംശയത്തോടെ മകൻ നോക്കുന്നത് കാണാം പിന്നീട് ഉമ്മയുടെ മുഖത്ത് മക്കന മാറ്റി നോക്കിയപ്പോൾ ഉമ്മയാണ് എന്ന് തിരിച്ചറിയുന്നു.

പിന്നീട് നടന്നത് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് യുവാവ് ഓടി അമ്മയുടെ അടുത്തേക്ക് വരുകയാണ് ഉമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്നതും കാണാം. ഇത് കണ്ട് കരയാത്തവർ ഉണ്ടാകില്ല എന്നും സങ്കടം കൊണ്ടല്ല സന്തോഷം കൊണ്ടാണ് എന്നുമാണ് ധാരാളം പേർ വീഡിയോ കമന്റ് ചെയ്തത്. എത്ര വയസ്സായാലും ഉമ്മയുടെ മുൻപിൽ നമ്മൾ ചെറിയ കുട്ടികൾ മാത്രമാണല്ലോ എല്ലാം ഉമ്മമാർക്കും ഉപ്പമാർക്കും ആരോഗ്യം നൽകണേ എന്നാണ് പലരുടെയും കമന്റുകൾ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *