ഇതുപോലെ ഒരു സ്നേഹവും കരുതലും വേറെയാർക്കും കാണിക്കില്ല. പ്രാവിനെ അയാളോടുള്ള സ്നേഹം കണ്ടോ

മനുഷ്യൻമാരും മൃഗങ്ങളും പക്ഷികളും തമ്മിലുള്ള ബന്ധത്തിന്റെ നിരവധി വീഡിയോകളും കഥകളും നിരന്തരം നമ്മൾ കേൾക്കുന്നതാണ് സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ മനുഷ്യർ മൃഗങ്ങളോട് കാണിക്കുന്ന അടുപ്പത്തിന്റെയും പക്ഷികളോട് കാണിക്കുന്ന അടുപ്പത്തിന്റെയും സ്നേഹത്തിന്റെയും വീഡിയോകൾ ഒരുപാട് നമ്മൾ കാണുന്നുണ്ട് അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

   

ഇത് എടുത്തിരിക്കുന്നത് ഒരു ഹോസ്പിറ്റലിലെ നഴ്സ് ആണ്. സംഭവം എന്താണെന്ന് വെച്ചാൽ നേഴ്സ് പറയുന്നത് ഇതുപോലെ ആ വൃദ്ധൻ അസുഖം ബാധിച്ച ഹോസ്പിറ്റലി അഡ്മിറ്റ് ചെയ്തിട്ട് മൂന്ന് ദിവസത്തോളം ആയി ഹോസ്പിറ്റലിൽ അദ്ദേഹം വന്നത് തനിയെ ആയിരുന്നു. അഡ്മിറ്റ് ചെയ്യേണ്ട സാഹചര്യം വന്നതോടെ അഡ്മിറ്റ് ചെയ്യേണ്ടതായി വന്നു പക്ഷേ ബന്ധുക്കളെ കുറിച്ച് യാതൊരു തരത്തിലുള്ള അറിവും ഇല്ല ഇപ്പോൾ അദ്ദേഹത്തിന്റെ അവസ്ഥ വളരെയധികം മോശമായി കൊണ്ടിരിക്കുന്നു .

സംസാരിക്കാനൊന്നും സാധിക്കാത്ത അവസ്ഥ അതുകൊണ്ട് മാനേജ്മെന്റ് അദ്ദേഹത്തിന്റെ ബന്ധുക്കളെ കണ്ടുപിടിക്കാൻ തീരുമാനിച്ചിരിക്കുകയാണ് അന്വേഷിച്ചപ്പോൾ അദ്ദേഹത്തിന്റെ അയൽക്കാർക്ക് പോലും ബന്ധുക്കളെക്കുറിച്ച് യാതൊരു അറിവുപോലുമില്ല വർഷങ്ങളായി അദ്ദേഹം തനിയെ ആണ് താമസിക്കുന്നത് എന്ന് പിന്നീട് മനസ്സിലാക്കാൻ സാധിച്ചു. അപ്പോഴായിരുന്നു അവർ ഒരു കാര്യം ശ്രദ്ധിച്ചത് ഒരു പ്രാവ് അദ്ദേഹത്തിന്റെ അടുത്ത് വന്നിരിക്കുന്നത് ആയി കണ്ടു അദ്ദേഹം വരുന്ന ദിവസം മുതൽ ഈ പ്രാവ് അദ്ദേഹത്തിന്റെ അടുത്ത് കാണുന്നത് പതിവായിരുന്നു.

ആദ്യമെല്ലാം കാര്യമായി കരുതിയിരുന്നില്ല. പക്ഷേ ഒരു ദിവസം പ്രാവിനെ ഓടിക്കാൻ ശ്രമിച്ചപ്പോൾ അത് പോകുന്നതായി കണ്ടില്ല അദ്ദേഹത്തിന്റെ അടുത്ത് തന്നെ ഇരിക്കുന്നു ആർക്കും ഒന്നും മനസ്സിലാക്കാൻ സാധിച്ചില്ല ചിലപ്പോൾ അത് അദ്ദേഹം വളർത്തു പ്രാവ് ആയിരിക്കും. ഇന്ന് എല്ലാവരും ചിന്തിച്ചു അത് എന്നിൽ വളരെ കൗതുകം ഉണ്ടാക്കി ഡ്യൂട്ടി കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വീടിന്റെ പരിസരത്ത് അന്വേഷിച്ചപ്പോൾ അദ്ദേഹം പ്രാവുകളെ ഒന്നും വളർത്തുന്നില്ല എന്ന് അറിയാനായി സാധിച്ചു .

പക്ഷേ എല്ലാ ദിവസവും എന്തുകൊണ്ടാണ് ഈ പ്രാവ് അദ്ദേഹത്തിന്റെ അടുത്ത് വന്നിരിക്കുന്നത്. അപ്പോഴാണ് മനസ്സിലാക്കിയത് വൈകുന്നേരം പാർക്കിൽ അദ്ദേഹം പ്രാവുകൾക്ക് തീറ്റ കൊടുക്കാറുണ്ട്. വ്യക്തമായി അറിയില്ല എങ്കിലും ഒരു കാര്യം ഉറപ്പാണ് ഇത് അദ്ദേഹം പാർക്കിൽ വച്ച് ഭക്ഷണം കൊടുത്ത പ്രാവുകളിൽ ഒന്നുതന്നെയാണ് ഒരുപാട് പ്രാവുകൾക്ക് അദ്ദേഹം ഭക്ഷണം കൊടുത്തു എന്നാൽ ഈ പ്രാവ് അദ്ദേഹത്തെ കാണാൻ തിരക്കി ഇവിടെ വരെ വന്നു അദ്ദേഹത്തിനോട് ഉള്ള പ്രാവിന്റെ സ്നേഹം കണ്ടോ. എന്റെ കണ്ണുകൾ നിറഞ്ഞു പോയി.

Leave a Reply

Your email address will not be published. Required fields are marked *