രണ്ടു കണ്ണുകൾക്കും കാഴ്ചയില്ലാത്ത ആനയെ ഭക്ഷണം കഴിക്കാൻ മറ്റു ആനകൾ സഹായിക്കുന്നത് കണ്ടോ.

രണ്ട് കണ്ണുകൾക്കും കാഴ്ചയില്ലാത്ത ചാനാ എന്ന് പറയുന്ന ആന ഭക്ഷണം കഴിക്കുന്നതിനു വേണ്ടി മറ്റ് രണ്ട് ആനകൾ അതിനെ കൊണ്ടുപോകുന്നതും ആഹാരം കഴിക്കാൻ സഹായിക്കുന്നതും ആയ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു ഇതുകൊണ്ടാണ് ആനകളെ ആളുകൾ വളരെയധികം സ്നേഹിക്കുന്നത്.

   

ആനകളെയും വളർത്തുന്ന സ്ഥലത്തെ ജീവനക്കാരൻ ആണ് ഈ മനോഹരമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മൂന്ന് ആളുകൾക്കുള്ള ഭക്ഷണം തറയിൽ കിടക്കുന്നു ഒരു ആന അത് തിന്നുന്നു എന്നാൽ കാഴ്ച ശക്തി ഇല്ലാത്ത ആനയെ ഭക്ഷണത്തിന്റെ അടുത്തേക്ക് മറ്റ് രണ്ട് ആനകൾ നടത്തിക്കൊണ്ടു പോവുകയാണ് കാഴ്ച ഇല്ലാത്തതു കൊണ്ട് തന്നെ ആനയ്ക്ക് എവിടെയാണ് ഭക്ഷണം എന്ന് അറിയില്ല.

അതുകൊണ്ടുതന്നെ കൂടെയുള്ളവർ ആനയെയും അവിടേക്ക് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. വീഡിയോ പോസ്റ്റ് ചെയ്തത് മാത്രമല്ല എന്നും ഈ ആനകൾ എന്നെ അത്ഭുതപ്പെടുത്തുകയാണ് എന്ന് അയാൾ കുറച്ചു.

കൂട്ടത്തോടെ താമസിക്കുന്നവരാണ്. കൂടെയുള്ളവരെ സഹായിച്ചും സഹകരിച്ചും ആണ് അവർ ജീവിക്കുന്നത് അത് തന്നെയാണ് നമ്മൾ ഇവിടെയും കണ്ടത്. ഇവരെല്ലാം തന്നെ നമ്മൾ മനുഷ്യർക്ക് വലിയ പാഠമാണ് പഠിപ്പിച്ചു തരുന്നത്.

https://youtu.be/yKqPOatgtrM

Leave a Reply

Your email address will not be published. Required fields are marked *