ചേട്ടന്റെ ഭാര്യയെ കുറിച്ച് അനിയൻ പറയുന്നത് കേട്ട് വിശ്വസിക്കാൻ കഴിയാതെ കണ്ണുകൾ നിറഞ്ഞ ഭർത്താവ്. അനിയൻ പറയുന്നത് കേട്ടോ.

എനിക്ക് ഷാഹിന താത്തയെ പോലെ തന്നെ ഒരു പെണ്ണിനെ മതി. ഇന്നത്തെ പെണ്ണുകാണലും മുടങ്ങിയതിനുശേഷം എല്ലാവരും ചേർത്ത് ഊണ് കഴിക്കുമ്പോൾ ആയിരുന്നു അവൻ പറഞ്ഞത് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല കാരണം അവൻ പറയുന്നത് എന്റെ ഭാര്യയെ കുറിച്ചാണ് നീ എന്താണ് ഇപ്പോൾ ഇങ്ങനെ പറയുന്നത് അവളെ പോലെ അവളുടെ ഭംഗിയാണ് ഉമ്മ ചോദിച്ചു അതിലെ അവൾക്ക് എവിടെയാ ഭംഗി ഞാൻ ഒരു തമാശ പറയാൻ ശ്രമിച്ചതാണ് പക്ഷേ അത് നടന്നില്ല. അവളെന്നെ തുറിച്ചു നോക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു.

   

ഭംഗിയല്ല എന്റെ ഇത്താത്തയെ പോലെ നല്ല സ്വഭാവമായിരിക്കണം ഞാൻ അറിയാത്ത എന്ത് സ്വഭാവമാണ് എന്റെ ഭാര്യക്ക് ഉള്ളത് കേൾക്കട്ടെ. രാത്രിയിൽ ഇക്ക വരാൻ എത്ര വൈകിയാലും ഇക്കയ്ക്ക് വേണ്ടി കാത്തിരിക്കുന്നത് പോലെ എന്റെ ഭാര്യയും എനിക്ക് വേണ്ടി കാത്തിരിക്കണം ഇതുപോലെ എല്ലാവരെയും ഒന്നിച്ചിരുത്തി ഭക്ഷണം കഴിക്കണം. ഭാരമുള്ള ജോലികൾ ഉമ്മ ചെയ്യുന്നത് കാണുമ്പോൾ ഒരു ചെറിയ ശകാരത്തോടെ ഉമ്മയുടെ കൂടെ അതിനെല്ലാം എന്ന് സഹായിക്കുന്നവളാകണം എന്റെ ഭാര്യ.

ഞാൻ ഉപ്പയുടെ പോക്കറ്റിൽ പൈസ മോഷ്ടിക്കുമ്പോൾ എന്നെ സപ്പോർട്ട് ചെയ്യുന്നവരാവണം എന്റെ ഭാര്യ. രാത്രിയിൽ മഴ നനഞ്ഞു വരുമ്പോൾ ഉമ്മ എന്നെ സഹായിക്കുമ്പോൾ ഒരു മഴ കൊണ്ടായിരുന്നു പനി പിടിക്കില്ല ഉമ്മ എന്ന് പറഞ്ഞു തട്ടം കൊണ്ട് എന്നെ തല തുടച്ചുതരുകൾ ആകണം. കുറച്ചുദിവസം വീട്ടിൽ പോയി നിന്നാലും രണ്ട് ദിവസം കഴിയുമ്പോൾ തിരികെ നിങ്ങളെ ആരെയും കാണാതെ എനിക്ക് അവിടെ നിൽക്കാൻ സാധിക്കില്ല .

എന്നു പറഞ്ഞ് സ്നേഹത്തോടെ ഓടിവരുന്നവളാക്കണം എന്റെ ഭാര്യ. അതുപോലെ തന്നെ വീണ്ടും അവൻ പറയാൻ തുടങ്ങിയപ്പോൾ ഞാൻ മതി എന്നു പറഞ്ഞ് അവനെ തടഞ്ഞു ഇല്ലെങ്കിൽ അവൾ ഇനി കരയുന്നത് അവരെല്ലാവരും തന്നെ കണ്ടേനെ. കാരണം അവൾ എല്ലാവർക്കും എന്റെ പ്രിയപ്പെട്ടവൾ ആയിരുന്നു ആ വീട്ടിലേക്ക് എല്ലാവർക്കും അവളെ അത്രയ്ക്ക് ഇഷ്ടമായിരുന്നു.

ഇതെല്ലാം കേട്ട് ഉമ്മയും മൗനത്തിലാണ്. എനിക്ക് വേണ്ടിയുള്ള കണ്ടെത്തലിൽ ഉമ്മയ്ക്ക് തെറ്റുപറ്റിയിട്ടില്ല എന്ന സന്തോഷത്തിലാണ്. അപ്പോൾ എനിക്ക് വേണ്ടി പെണ്ണിനെ അന്വേഷിക്കുമ്പോൾ ഈ കാര്യങ്ങൾ എല്ലാം ഓർത്തു കൊള്ളൂ എന്ന് പറഞ്ഞ് അവൻ എഴുന്നേറ്റുപോയി ഞാൻ അവളുടെ കയ്യിൽ അമർത്തി പിടിച്ചിട്ട് ഇനിയൊരു ജന്മമുണ്ടെങ്കിൽ പോലും കൂട്ടിന് എനിക്ക് നീ തന്നെ വേണമെന്ന് ഞാൻ അവളോട് പറയാതെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *