വീട്ടിലേക്ക് ഭിക്ഷ യാചിച്ചു വന്ന കുട്ടിയോട് സമപ്രായക്കാരായ വീട്ടിലെ മറ്റു കുട്ടികൾ ചെയ്തത് കണ്ടോ ആരുടെയും കണ്ണ് നിറഞ്ഞു പോകും.

വഴിയരികയിൽ ഭിക്ഷ യാചിക്കുകയും ഒരു നേരത്തെ അന്നത്തിനു വേണ്ടി ആക്കാൻ നടക്കുന്ന ഒരുപാട് കുരുന്നു മക്കളെ നമ്മൾ ദിനംപ്രതി വഴിയിൽ കാണുന്നതാണ്. ഒരു നേരത്തെ ഭക്ഷണം എന്നതിലുപരി ധരിക്കാൻ നല്ല വസ്ത്രമോ ഇടാൻ നല്ല ചെരുപ്പും ഈ കുരുന്നുകൾക്ക് ഉണ്ടാകില്ല. അഭിപ്രായക്കാരായ കുട്ടികൾ പുതിയ വസ്ത്രങ്ങളും പുതിയ ചെരുപ്പുകളും ധരിച്ച് നടക്കുന്നത് കൊതിയോടെയാണ് ഈ ബാല്യങ്ങൾ നോക്കിക്കാണുന്നത്.

   

അത്തരത്തിൽ വീടിനു മുന്നിലെത്തിയ പാവപ്പെട്ട കുരുന്നിനെ സഹായിക്കുന്ന സഹോദരങ്ങളുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറലാകുന്നത്. വീടിനു മുന്നിലെത്തിയ ഒരു പാവപ്പെട്ട കുട്ടിക്ക് വേണ്ടി ചെരുപ്പും മാലയും വളയും എല്ലാം വീട്ടിൽ നിന്നും എടുത്തു നൽകുകയാണ് ഈ സഹോദരങ്ങൾ.

ഇതിന് പിന്നാലെ അകത്ത് നിന്ന് സഹോദരൻ കൂടി ഇറങ്ങിവന്നു ആ കുട്ടിയെ അരികിൽ വിളിച്ച് അവളുടെ കഴുത്തിൽ മുത്തുമാലയും കയ്യിൽ വളകളും അണിയിച്ചു കൊടുക്കുകയാണ് ഈ സഹോദരങ്ങൾ കാലിൽ ചെരുപ്പ് കൂടി അണിയിച്ചാണ് ആ കുട്ടിയെ അവർ പറഞ്ഞയക്കുന്നത് ആ സഹോദരങ്ങളുടെ വലിയ മനസ്സിന് മുൻപിൽ സോഷ്യൽ മീഡിയ ഒന്നാകെ നമിച്ചു പോവുകയാണ്.

നിരവധി ആളുകളാണ് സഹോദരങ്ങളുടെ മാതൃക പ്രവർത്തിക്കുന്ന കയ്യടികളും അഭിനന്ദനങ്ങൾ ആയി രംഗത്ത് എത്തിയിരിക്കുന്നത്. ഇതുപോലെയുള്ള കുട്ടികളെയും മുതിർന്നവരെയും അവഗണിക്കുകയും അവർക്ക് യാതൊരു സഹായവും ചെയ്യാതെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നവർക്കുള്ള ഒരു വലിയ പാഠം തന്നെയാണ് ഈ കുഞ്ഞുങ്ങൾ നൽകിയത്. നിഷ്കളങ്കമായ ഇവരുടെ മനസ്സ് പോലെ ആകണം നമ്മളുടെയും.

Leave a Reply

Your email address will not be published. Required fields are marked *