മാതൃത്വം എന്നത് ഈ ലോകത്തെ ഏറ്റവും അമൂല്യമായതാണ് പലപ്പോഴും നമുക്ക് വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്ന് അത്തരത്തിലുള്ള വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ വീഡിയോ നമ്മുടെ കണ്ണുകളെ ഈറനണിയിപ്പിക്കും ഒരു കാഴ്ച ബംഗ്ലാവിൽ ആണ് ഇത് നടക്കുന്നത് ഈ മാതാപിതാക്കൾ തങ്ങളുടെ ഒരു വയസ്സുള്ള കുട്ടിയുമായി കാഴ്ചബംഗ്ലാവ് കാണാൻ എത്തുകയാണ്.
അവിടെ വെച്ചുണ്ടായ ഒരു സംഭവമാണ് ഇപ്പോൾ വൈറലാകുന്നത് തന്നെ ഒരു വയസ്സുള്ള കുഞ്ഞുമായി മൃഗങ്ങളെയും കണ്ട് നടക്കുന്ന അമ്മ ഗൊറില്ല കളുടെ അടുത്ത് എത്തി. അവിടെയെത്തിയപ്പോൾ ഒന്ന് വിശ്രമിക്കാനായി അവിടെ ഇരുന്നതാണ് അപ്പോഴാണ് അത് സംഭവിച്ചത് ഒരു ഗോറില്ല അവരുടെ അടുത്തേക്ക് വന്നു. ആ കുട്ടിയെ തന്നെ നോക്കുന്നു .
അതിന്റെ മുഖം ഗ്ലാസിനോട് ചേർത്തുവച്ച് കുട്ടിയെ കാണിച്ചുകൊടുത്തപ്പോൾ ആ ഗോറില്ല സ്നേഹതോടെ അമ്മ കുട്ടിയെ എടുക്കുന്നതുപോലെ എല്ലാ ആക്ഷനും കാണിക്കാനും ആ കുഞ്ഞിനെ ഉമ്മ കൊടുക്കുന്നതുപോലെ എല്ലാം കാണിക്കാനും തുടങ്ങി. കുഞ്ഞിനെ തൊടാൻ സാധിക്കില്ല എങ്കിലും കുഞ്ഞിനെ ഗ്ലാസിന്റെ അടുത്ത് കാണിച്ചപ്പോൾ അതിന്റെ അടുത്ത് കിടന്ന് കുഞ്ഞിനെ സ്നേഹിക്കാൻ തുടങ്ങി.
സാധാരണ കുരങ്ങന്മാരെ പോലെയല്ല ഗോറില്ലകൾ മനുഷ്യന്മാരെ ശ്രദ്ധിക്കാറില്ല അതുകൊണ്ടുതന്നെ ഈ കുഞ്ഞിനെ കണ്ടപ്പോൾ ആ ഗോറില്ല കാണിച്ചത് എല്ലാവരെയും അത്ഭുതപ്പെടുത്തി അപ്പോഴാണ് എല്ലാവരുടെയും ചങ്ക് തകർക്കുന്ന ആ വാർത്ത അവിടത്തെ ജീവനക്കാരൻ പറഞ്ഞത് ആ ഗോറില്ലയുടെ കുഞ്ഞ് കുറച്ചുദിവസം മുൻപ് മരിച്ചു പോയതാണ്. ഇത് കേട്ട് ചുറ്റും നിന്നവരെല്ലാം പൊട്ടിക്കരഞ്ഞുപോയി മാതൃത്വം അത് മനുഷ്യരായാലും മൃഗങ്ങളായാലും എല്ലാവർക്കും ഒരുപോലെയാണ്.