കേരളത്തിലെ ഹരിപ്പാട് നടന്ന ഒരു സംഭവം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. കുളിപ്പിക്കുന്നതിന് ഇടയിൽ കുട്ടി മരണപ്പെട്ടു എന്ന് അമ്മയും വീട്ടുകാരും മൊഴി നൽകിയ കേസിൽ പിഞ്ചുകുഞ്ഞിനെ മരണം കൊലപാതകമാണ് എന്ന് കണ്ടെത്തി. ഉച്ചയോടെ ആയിരുന്നു കുഞ്ഞിനെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചത് കുഞ്ഞിനെ കുളിപ്പിക്കുന്ന പ്ലാസ്റ്റിക് പാത്രത്തിലെ വെള്ളത്തിൽ വീണ് മരിച്ചു എന്നാണ് ബന്ധുക്കൾ ആശുപത്രിയിൽ പറഞ്ഞത് എന്നാൽ സംശയം തോന്നിയ ഡോക്ടറാണ് പോലീസിൽ വിവരം അറിയിച്ചത്.
എന്നാൽ പരിശോധനയിൽ കുഞ്ഞ് മുങ്ങി മരിച്ചതാണ് എന്ന വ്യക്തമായി തുടർന്ന് അമ്മയെയും വിശദമായി ചോദ്യം ചെയ്യലിനെ വിധേയ ആക്കിയതോടെയാണ് കൊലപാതക വിവരം ചുരുളഴിഞ്ഞത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടക്കുന്നത് വീട്ടിൽ അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ അതും ഉച്ചനേരം ആയതുകൊണ്ട് ഉറങ്ങുകയായിരുന്നു ആ സമയത്താണ് കുട്ടിയെ കിണറ്റിലേക്ക് എറിയുകയായിരുന്നു ഉറങ്ങി എഴുന്നേറ്റ അച്ഛൻ കുഞ്ഞിനെ തിരഞ്ഞു എങ്കിലും കുഞ്ഞിന്റെ അമ്മ മിണ്ടിയില്ല.
തുടർന്ന് അമ്മയുടെ സഹോദരനെ ഫോണിൽ വിളിച്ചുവരുത്തി സഹോദരൻ എത്തി ചോദ്യം ചെയ്തപ്പോൾ കിണർ ചൂണ്ടിക്കാണിക്കുകയായിരുന്നു ഉടൻതന്നെ കുഞ്ഞിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവരക്ഷയ്ക്ക് സാധിച്ചില്ല. കുഞ്ഞിന്റെ നൂലുകെട്ടിനു ശേഷം കുഞ്ഞ് അസഹ്യമായ കരഞ്ഞിരുന്നു എന്നും അത് തനിക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കി എന്നും അമ്മ പോലീസിന് മൊഴി നൽകുകയായിരുന്നു.
പോലീസ് അമ്മയെ കൗൺസിൽ എങ്ങനെ വിധേയമാക്കിയതോടെയാണ് കൂടുതൽ കാര്യങ്ങൾ വ്യക്തമായത് ശനിയാഴ്ച കുഞ്ഞു നിർത്താതെ കരഞ്ഞത് വളരെയധികം അസ്വസ്ഥയാക്കി എന്നും അതുകൊണ്ടാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞത് എന്നും കാര്യങ്ങൾ വ്യക്തമാക്കി കുഞ്ഞിന്റെ അമ്മ മാനസികമായ ആസ്വാസ്ഥ്യങ്ങളുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിന് തുടർന്ന് പോലീസ് സംരക്ഷണത്തിൽ ചികിത്സയിലേക്ക് മാറ്റുകയും ചെയ്തു. ഇതിനുമുൻപും ഇതേ രൂപത്തിലുള്ള മാനസിക പ്രശ്നങ്ങൾ കാണിച്ചിരുന്നതായി മൊഴി ലഭിച്ചിട്ടുണ്ട് എന്നും പോലീസ് വ്യക്തമാക്കി.