പലതരത്തിലുള്ള തട്ടിപ്പുകൾ നമുക്ക് ചുറ്റും ഉണ്ടാകാറുണ്ട്. പലതിനും നമ്മൾ തല വെച്ച് കൊടുക്കാറുണ്ട് ഇപ്പോൾ പോലീസ് പുറത്തുവിട്ട ഒരു പുതിയ തട്ടിപ്പിന്റെ വാർത്ത എല്ലാവർക്കും ഒരു പാഠം തന്നെയാണ്. ബാംഗ്ലൂർ നഗരത്തിൽ തിരക്കേറിയ ഒരു റോഡിലൂടെ കടന്നു പോവുകയായിരുന്ന കാറുടമയെ തടഞ്ഞു നിർത്തിയ ബൈക്ക് ഉടമകളായ ചെറുപ്പക്കാർ ബഹളം വയ്ക്കുകയായിരുന്നു കാറിൽ ബൈക്ക് തട്ടി എന്നും നഷ്ടപരിഹാരമായി 15,000 രൂപ കൊടുക്കണം എന്നുമായിരുന്നു.
അവർ ആവശ്യപ്പെട്ടത് പണം തന്നില്ല എങ്കിൽ പോലീസിൽ പരാതിപ്പെടും എന്നും അവർ പറഞ്ഞു കേടുവന്ന ബൈക്ക് കണ്ട കാറുടമ പൈസ കൊടുക്കുകയും ചെയ്തു എന്നാൽ സംഭവത്തിന് ശേഷം സംശയം തോന്നിയ കാർ ഉടമ സമീപത്തെ സിസിടിവിയിൽ പരിശോധിച്ചപ്പോഴാണ് യഥാർത്ഥ തട്ടിപ്പ് പുറത്തായത് ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ടുപേർ സമീപത്തുകൂടി പോവുകയായിരുന്ന കാറിൽ മനപ്പൂർവ്വം കൈകൊണ്ട് ഇടിക്കുകയായിരുന്നു.
ദൃശ്യങ്ങളിൽ ഇക്കാര്യം വ്യക്തമാണ്. തുടർന്ന് സ്റ്റേഷനിൽ പരാതി നൽകുകയും സംഭവത്തിൽ വ്യാജ അപകടം ഉണ്ടാക്കി കാർ ഉടമയിൽ നിന്ന് പണം തട്ടിയ രണ്ടുപേരെയും ബാംഗ്ലൂർ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു ഇത്തരത്തിലുള്ള തട്ടിപ്പ് സംഘങ്ങളെ പറ്റി ജാഗ്രത വേണം എന്നും എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ പോലീസിൽ അറിയിക്കണമെന്നും പോലീസ് അറിയിച്ചു.
കേരളത്തിലുംസമാനമായ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുപോലെയുള്ള തട്ടിപ്പുകാർ നമുക്ക് ചുറ്റും ധാരാളമാണ് ആരും തന്നെ സ്വന്തം പൈസ കളയേണ്ടതില്ല ഇതുപോലെയുള്ള സംഭവങ്ങൾ ഉണ്ടാവുകയാണെങ്കിൽ അത് നിയമപരമായി തന്നെ നേരിടുക ആരുടെ ഭാഗത്താണ് ന്യായം ഉള്ളത് എന്നും ആരുടെ ഭാഗത്താണ് സത്യം ഉള്ളതെന്നും ബോധ്യമായതിനു ശേഷം മാത്രം ഒത്തുതീർപ്പിലേക്ക് എത്തുക അതുവരെ ആരും തന്നെ ഒരു ചതിക്കുഴിയിലും പെടാതെ ഇരിക്കൂ.