നാലു വയസ്സുള്ള തന്റെ മകളെ തട്ടിക്കൊണ്ടുപോകുന്നത് കണ്ട് അമ്മ ചെയ്തത് കണ്ടോ. ഈ അമ്മയാണ് ഇപ്പോൾ താരം.

നാലു വയസ്സു മാത്രം പ്രായമുള്ള മകളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച രണ്ടുപേർ അടങ്ങുന്ന സംഘത്തെ ധീരമായി നേരിട്ട് കുഞ്ഞിനെ രക്ഷപ്പെടുത്തിയ അമ്മയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൈയ്യടി നേരിടുന്നത് വീട്ടിലെത്തി യുവതിയോട് വെള്ളം ചോദിച്ചശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് അമ്മയുടെ മനോധൈര്യം കൊണ്ട് ചെറുത് തോൽപ്പിച്ചത്.

   

ഡൽഹിയിൽ ഒരു വൈകുന്നേരം ആണ് ഈ സംഭവം നടക്കുന്നത്. വൈകുന്നേരം നാലുമണിയോടെ ബൈക്കിൽ എത്തിയ രണ്ടുപേരുടെ സംഘം വെള്ളം ചോദിച്ച് യുവതിയോടെ വീട്ടിലേക്ക് എത്തുകയായിരുന്നു യുവതി വെള്ളമെടുക്കാൻ ആയി മാറിയപ്പോൾ വാതിലിനെ സമീപമായി നിൽക്കുന്ന കുട്ടിയെ ഒരാൾ തട്ടിയെടുത്ത് ഓടുകയായിരുന്നു കുട്ടിയെ ബൈക്കിൽ കടത്തി രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ ഓടിയെത്തിയ അമ്മ ബൈക്ക് തള്ളി താഴെ വീഴ്ത്തി.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തേക്ക് വന്നു ആദ്യം നീല ഷർട്ട് ധരിച്ച ആളാണ് കുട്ടിയുമായി പുറത്തേക്ക് അരികിലേക്ക് എത്തുന്നത് കുട്ടി പേടിച്ച് ഇരണ്ട് കരയുന്നത് വീഡിയോയിൽ കാണാം കുട്ടിയെ ബൈക്കിൽ നിന്നും വലിച്ചെറക്കിയ അമ്മ ബൈക്ക് തള്ളി മറിച്ചിടുന്നതും വീഡിയോയിൽ കാണാം പ്രതികൾ രക്ഷപ്പെടാതിരിക്കാൻ ഒരു കൈകൊണ്ട് ബൈക്ക് പിടിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.

ഇതിനിടെ സഹായിക്കാനായി അയൽവാസിയും രംഗത്ത് വന്നു. റോഡിൽ തന്റെ സ്കൂട്ടർ കുറുകെ നിർത്തിക്കൊണ്ട് ബൈക്ക് തടയാനും ശ്രമം നടത്തി ബൈക്കിൽ ഉണ്ടായിരുന്ന ഒരാളെ തള്ളി താഴെ ഇട്ട അയൽവാസി പിന്നാലെ ഓടിയെത്തിയ മറ്റേ വ്യക്തിയെയും കീഴ്പ്പെടുത്താൻ ശ്രമിച്ചു. എന്നാൽ രണ്ടുപേരും ഓടി രക്ഷപ്പെട്ടു. ഓടി രക്ഷപ്പെടുന്നതിനിടയിൽ വഴിയിൽ ഉപേക്ഷിച്ച ബൈക്ക് ബാഗ് എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *