രണ്ടുമാസത്തിനുശേഷം ഇന്നലെ വൈകുന്നേരം ആണ് സജി മത്തായി പഴയകാരുടെ മുന്നിലെത്തിയത് കഴിഞ്ഞമാസം പള്ളിയിൽ അടക്കം ചെയ്ത സജിയെ കണ്ട് പരിചയക്കാർ ഞെട്ടിത്തെറിച്ചു പരേതൻ തിരിച്ചെത്തിയ കഥ നാട്ടിൽ എല്ലാം പാട്ടായി. പുൽപ്പള്ളിയിൽ താമസിച്ചിരുന്ന സജീവൻ ഇടയ്ക്കിടെ വീടുവിട്ടു പോകാറുണ്ട് രണ്ടുമാസം മുൻപാണ് ഒടുവിൽ വീട് വിട്ടുപോയത് മറ്റു വീടുകളിൽ താമസിക്കുന്ന മാതാവുമായും സഹോദരനുമായും പിന്നെ ബന്ധപ്പെട്ടിട്ടില്ല ഫോണും കൈയില്ലാ നാട്ടുകാരുമായും സജീവനെ യാതൊരു അടുപ്പവും ഉണ്ടായിരുന്നില്ല.
ദിവസങ്ങളോളം ഒരു ഒരു വിവരവും ലഭിക്കാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ ആശങ്കയിൽ ആയിരുന്നു. അതിനിടയിൽ ആയിരുന്നു കർണാടകയിൽ നിന്ന് ഒരു അഴുകിയ മൃതദേഹം കണ്ടെത്തിയത് പുൽപ്പള്ളി പോലീസ് സ്റ്റേഷനിൽ മൃതദേഹം തിരിച്ചറിയാനുള്ള ശ്രമം നടത്തി ഇതിനിടയിൽ സജീവന്റെ സഹോദരൻ മറ്റൊരു പരാതി പറയാൻ പുൽപ്പള്ളി സ്റ്റേഷനിൽ എത്തിയിരുന്നു. അവിടെ വെച്ചാണ് മൃതദേഹത്തെ കുറിച്ച് അറിയുന്നത് ചെറിയ സംശയത്തെ തുടർന്ന് പുൽപ്പള്ളി പോലീസ് സഹായത്തോടെമോർച്ചറിയിൽ എത്തിയ സഹോദരൻമൃതദേഹം ചേട്ടന്റേതാണെന്ന് ഉറപ്പിക്കുകയും ചെയ്തു.
സജീവന്റെ സമാനമായ രീതിയിൽ ചെരുപ്പുകൾ ഉൾപ്പെടെയുള്ള എല്ലാ രേഖകളും ലഭിക്കുകയും ചെയ്തു. കാലിനെ പറ്റിയ പരിക്ക് പോലും വ്യക്തമായിരുന്നു ഇതോടെ മൃതദേഹം അദ്ദേഹത്തിന്റെ ആണെന്ന് ബന്ധുക്കൾ ഉറപ്പിച്ചു മരണസർട്ടിഫിക്കറ്റ് ലഭിച്ചു മറ്റ് പോലീസ് നടപടികൾ പൂർത്തിയാക്കിയതിനു ശേഷം മൃതദേഹം പള്ളിയിൽ അടക്കം ചെയ്യുകയും ചെയ്തു സജിയുടെ അമ്മയും സഹോദരനും മറ്റടങ്ങളിലാണ് താമസിക്കുന്നത്. പിന്നീടാണ് നാട്ടുകാരും ഞെട്ടിച്ചുകൊണ്ട് അയാൾ നാട്ടിലേക്ക് എത്തിയത് താൻ മരിച്ച വിവരവും പള്ളിയിൽ അടക്കിയ വിവരവും നിറഞ്ഞ സജീവൻ ഞെട്ടി.
പിന്നീട് നാട്ടുകാർ കാര്യം പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിച്ചു അതിനുശേഷം പോലീസ് സ്റ്റേഷനിൽ പോയി ഞാൻ ജോലി ചെയ്യാൻ പോയതാണ് എന്ന് പറഞ്ഞു. ഇടയിൽ വീട്ടിലേക്ക് വിളിക്കുവാൻ സാധിച്ചില്ല. പ്രശ്നം ഇത്രയും സങ്കീർണ്ണം ആകുമെന്ന് കരുതിയില്ല ഇതെല്ലാം പറയുമ്പോൾ സജീവന്റെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. നേരത്തെ കണ്ണൂരിലേക്ക് ജോലിക്ക് പോയപ്പോൾ സജീവന്റെ കാലിന് പരിക്ക് പറ്റിയിരുന്നു അന്ന് ശസ്ത്രക്രിയ നടത്തി പരേതൻ തിരിച്ചെത്തിയ വാർത്ത എല്ലായിടത്തും പരന്നു. പോലീസിനും നാട്ടുകാർക്കും വലിയൊരു ചോദ്യം ബാക്കിയാണ് പള്ളിയിൽ അടക്കം ചെയ്ത മൃതദേഹം ആരുടേതാണ് എന്ന് ഇനി കണ്ടെത്തണം.