വിശപ്പിന്റെ വിലയറിയുന്നവന് വിശക്കുന്ന വയറിന്റെ ആഴം പറയാൻ സാധിക്കും എന്ന് പറയുന്നത് വെറുതെയല്ല. അതിൽ ഒരു സത്യമുണ്ട് മനുഷ്യത്വം എന്ന് പറയുന്ന വാക്കിന്റെ അർത്ഥം പൂർണ്ണമാകുന്നത് വിശക്കുന്ന വയറിന് ഭക്ഷണം നൽകുമ്പോൾ കൂടിയാണ്. മനുഷ്യനു മാത്രമല്ല ഭൂമിയിലെ ഓരോ വയറിനും വിശപ്പുണ്ട് അത്തരത്തിൽ വിശക്കുന്ന വയറുമായി നിൽക്കുന്ന ഒരു സ്ത്രീയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്
ഒരു നേരത്തെ നൽകുന്ന ആ ചേച്ചിയെ മനുഷ്യരായി മണ്ണിൽ പിറന്ന ആരൊക്കെ മറന്നാലും ഒരിക്കലും ആ നായ മറക്കില്ല കല്ലെറിഞ്ഞ വിഷം കൊടുത്തും കൊന്നുകളഞ്ഞ് ജീവന് വിലയില്ലാതാക്കുന്ന ഈ കാലത്ത് ഒരു ചെറുപുഞ്ചിരിയോടെ അല്ലാതെ ഈ കാഴ്ച കാണാൻ നമുക്ക് സാധിക്കില്ല. ഓരോ വീടിന്റെ ഉള്ളിലും മൂന്ന് നേരം നല്ല ഭക്ഷണങ്ങൾ കഴിച്ചു.
നല്ല ആരോഗ്യത്തോടെയും പൂർണ സംരക്ഷണത്തോടെയും കഴിയുന്ന ഒരുപാട് മൃഗങ്ങളെ വളർത്തുന്നവർ ആയിരിക്കും നമ്മൾ. അവരെ സ്നേഹിച്ചും അവരെ ലാളിച്ചും നമ്മൾ കുറെ സമയം അവർക്ക് വേണ്ടി ചിലവഴിക്കുകയും ചെയ്യും. എന്നാൽ തെരുവിൽ അനാഥമാക്കപ്പെടുന്ന ചില മൃഗങ്ങൾ ഉണ്ട് അവരെ കാണാനോ ഒരു നേരത്തെ ഭക്ഷണം അവർക്ക് നൽകാനോ നമ്മൾ ആരും തന്നെ ശ്രദ്ധിക്കാറുമില്ല അതിനെ ശ്രമിക്കാറും ഇല്ല മൃഗങ്ങളിൽ വെച്ച് ഏറ്റവും നന്ദിയുള്ളത് നായകൾക്കാണ് എന്ന് പൊതുവേ പറയാറുണ്ട്.
അത് സത്യമാണ് ഒരു നേരം അവരുടെ വിശപ്പ് അറിഞ്ഞു നമ്മൾ അവർക്ക് ഭക്ഷണം നൽകുകയാണെങ്കിൽ ഒരിക്കലും അവർ നമ്മളെ ഉപദ്രവിക്കാൻ വരില്ല. എവിടെ വെച്ച് കണ്ടാലും എത്രകാലം കഴിഞ്ഞ് കണ്ടാലും നമ്മുടെ അടുത്തേക്ക് സ്നേഹത്തോടെ അവ ഓടി വരും. ഈ വീഡിയോയിൽ കാണുന്ന ചേച്ചിയെ ഇനി എത്ര വർഷം കഴിഞ്ഞാലും ആ നായക്കുട്ടി തിരിച്ചറിയുക തന്നെ ചെയ്യും.