ഈ ദൃശ്യം കാണുന്ന ഏതൊരു വ്യക്തിയുടെയും ചങ്കൊന്ന് പിടഞ്ഞു പോകും. മൂന്ന് വയസ്സുകാരൻ ആയ തന്റെ മകൻ ഡ്രൈനേജ് കുഴിയിൽ വീഴുന്നത് കണ്ട് അമ്മ ചെയ്തത് കണ്ടോ ഏതൊരു അമ്മയുടെയും പ്രാണൻ ഒരു നിമിഷം പോകുന്ന നിമിഷം. തന്റെ പൊന്നോമനയായ മകൻ ഡ്രൈനേജിന്റെ ഹോളിലൂടെ പോകുന്നത് കണ്ട് പകച്ചുനിൽക്കുന്നതിനു പകരം.
പൊന്നോമനയെ രക്ഷപ്പെടുത്തിയ അമ്മയുടെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലാകുന്നത് ഒരു നിമിഷം പോലും ചിന്തിക്കാനുള്ള സമയം പോലും അമ്മയ്ക്ക് ഇല്ലായിരുന്നു നല്ല ഭാരമുള്ള ഡ്രൈനേജ് കുഴിയുടെ മൂടി പോലും അമ്മയ്ക്ക് അധികം ഭാരമായി തോന്നിയില്ല. വളരെ പെട്ടെന്ന് തന്നെ അതിന്റെ മോഡി മാറ്റി കുഞ്ഞിനെ രക്ഷിക്കാനുള്ള അമ്മയുടെ ശ്രമത്തിൽ പരിസരത്തുള്ള മറ്റൊരു യുവതിയും എത്തുകയായിരുന്നു.
നിമിഷനേരത്തിനുള്ളിൽ പൊന്നോമനയെ ആ അമ്മയും വഴിയാത്ര കാരിയും രക്ഷപ്പെടുത്തുകയായിരുന്നു. നിരവധി ആളുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ അമ്മയെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.
അമ്മമാർ അങ്ങനെയാണ് തന്റെ മക്കൾക്ക് എന്തെങ്കിലും ആപത്ത് വരും ഘട്ടത്തിൽ അത്രനാൾ അവർക്കെല്ലാതിരുന്ന ശക്തിയും യുക്തിയും ബുദ്ധിയും എല്ലാം തന്നെ ഒറ്റ നിമിഷം കൊണ്ട് പ്രവർത്തിക്കുകയാണ് ചെയ്യുന്നത്. ഏതുവിധേനയും അവരുടെ ജീവൻ രക്ഷിക്കാൻ അവർ എന്തു വഴി വേണമെങ്കിലും സ്വീകരിക്കും. അതിനെ അവരുടെ ജീവൻ പോലും പണയം വയ്ക്കാൻ അവർ തയ്യാറാകും.