എനിക്ക് കഴിക്കാൻ എന്തെങ്കിലും തരുമോ. സന്ധ്യ തിരിഞ്ഞു നോക്കി. വീണ്ടും അയാളെ കണ്ടപ്പോൾ അവൾക്ക് അതിശയമായി. തോട്ടിൽ കിടന്ന് അഴകിയ തന്റെ ഭർത്താവിന്റെ ശരീരം പുറത്തേക്കെടുത്ത ഇയാളെ പല ആൾക്കൂട്ടങ്ങളിലും കണ്ടിട്ടുണ്ടെങ്കിൽ തന്നെയും അന്നായിരുന്നു അയാൾ വീട്ടിലേക്ക് കയറി വന്നത്. കഴിക്കാൻ കഞ്ഞി മാത്രമേയുള്ളൂ എന്ന് അവൾ മടി ആണെങ്കിലും പറഞ്ഞു. ഒത്തിരി സന്തോഷത്തോടെ അയാൾ കയറിയിരുന്നു. കഞ്ഞി കുടിച്ചു കൊണ്ടിരിക്കുന്ന അയാളോട് അവൾ ചോദിച്ചു ഈ അഴുകിയ ശരീരം പുറത്തേക്ക് എടുക്കുമ്പോൾ നിങ്ങൾക്ക് അറപ്പ് തോന്നാറില്ല.
അവൾ പറയുന്നതൊന്നും ശ്രദ്ധിക്കാതെ അയാൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു. അതിനിടയിൽ അയാൾ പറഞ്ഞു ഞാൻ ആദ്യമായി ഒരു അഴകിയ ശരീരം എടുക്കുന്നത് ആരുടെയാണെന്ന് അറിയാമോ. അച്ഛന്റെ മരണശേഷം എന്നെയും രണ്ട് ചേച്ചിമാരെയും അമ്മ വളരെ കഷ്ടപ്പെട്ടാണ് വളർത്തിയത് ഒരു ദിവസം ജോലി കഴിഞ്ഞ് തിരിച്ചു വരാതിരുന്നപ്പോൾ അമ്മയെ ഞങ്ങൾ ഒരുപാട് അന്വേഷിച്ചു കുറച്ചു ദിവസങ്ങൾക്കുശേഷമായിരുന്നു റബ്ബർ തോട്ടത്തിലെ പൊട്ടക്കിണറിൽ ഒരു ശരീരം അഴക് ചെയ്യുന്ന എല്ലാവരും കണ്ടത്.
തിരിഞ്ഞു കിടക്കുന്നതായിരുന്നു ആ ശരീരം അതുകൊണ്ട് അമ്മയുടെ മുഖം എനിക്ക് വ്യക്തമായില്ല പക്ഷേ അമ്മ കൊടുത്ത ഡ്രസ്സ് എനിക്ക് വളരെ വ്യക്തമായിരുന്നു. അഴുകിയതായതുകൊണ്ട് തന്നെ ആരും അത് എടുക്കാൻ തയ്യാറായില്ല പക്ഷേ എനിക്കങ്ങനെ നോക്കി നിൽക്കാൻ സാധിക്കില്ലല്ലോ ഞാൻ ഇറങ്ങിക്കോളാം എന്ന് പറഞ്ഞപ്പോൾ ആരും എന്നെ തടഞ്ഞതുമില്ല. അമ്മയുടെ ശരീരം പൊക്കാൻ പോലും എനിക്ക് സാധിച്ചില്ല തൊടുമ്പോൾ തന്നെ കൈ വഴുതി പോകുന്നുണ്ടായിരുന്നു. അതുപോലെ തന്നെ ശരീരത്തിലേക്ക് ഇറങ്ങിപ്പോകുന്ന അവസ്ഥയിലായിരുന്നു. അതെന്റെ ജീവിതത്തിലെ മറ്റൊരു തുടക്കമായിരുന്നു.
പിന്നീട് ഇതുപോലെ അഴുകിയ ശവങ്ങൾ എടുക്കുന്നതിനെ പോലീസുകാർ എപ്പോഴും എന്നെ തേടിപ്പിടിക്കുമായിരുന്നു. അതോടെ ഞാൻ വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടു സമൂഹത്തിൽ നിന്നും ഒറ്റപ്പെടുകയും ചെയ്തു. അയാൾ പറയുന്നത് അവൾ നോക്കി നിൽക്കുക തന്നെയായിരുന്നു. ഊണ് കഴിഞ്ഞു തിരികെ പോയ അയാൾ തിരിച്ചു വന്ന അവൾക്ക് നേരെ കൈനീട്ടി. ആ കൈകളിൽ ഒളിപ്പിച്ചിരുന്ന മാല കണ്ടപ്പോൾ അവൾ ഒന്നും ഞെട്ടി. ഇത് നിങ്ങളുടെ ഭർത്താവിന്റെ കൈയിൽ മുറുക്കെ ഉണ്ടായിരുന്നതായിരുന്നു.
അന്ന് ഞാൻ നിങ്ങളെ കണ്ടപ്പോൾ നിങ്ങളുടെ കഴുത്തിൽ മുറിഞ്ഞ പാട് ഉണ്ടായിരുന്നു ഇത് പോലീസുകാർ കാണാതെ ഞാൻ എടുത്തതാണ്. വിഷം ഒന്നും തന്നെ എനിക്കറിയണം എന്ന് നിർബന്ധമില്ല കാരണം ഇക്കഴിഞ്ഞ ജീവിതത്തിനിടയിൽ ഞാൻ അനുഭവിച്ചത് ഒത്തിരിയാണ്. ഓരോരുത്തർക്കും അവരുടെതായ കാരണങ്ങൾ ഒരുപാടുണ്ട്. നിങ്ങൾ പേടിക്കേണ്ട ഇതിനെപ്പറ്റി ഞാൻ ആരോടും പറയില്ല ഇനി നമ്മൾ തമ്മിൽ കാണുകയുമില്ല. 10 വയസ്സുള്ള തന്റെ മകനെ പിടിച്ചുകൊണ്ട് സന്ധ്യ അയാൾ മറഞ്ഞു പോകുന്നത് വരെ വീടിന്റെ ഉമ്മറത്ത് നിന്നു.