ആറു വയസ്സുകാരന്റെ മരണശേഷം ഡോക്ടർ പങ്കുവെച്ച് വാക്കുകൾ ഹൃദയവേദനയോടെ അല്ലാതെ കേൾക്കാൻ സാധിക്കുന്നതല്ല. ഹൈദരാബാദിൽ വച്ചാണ് ഈ സംഭവം നടക്കുന്നത്. അവിടെയുള്ള ഡോക്ടറാണ് തന്നെ കാണാൻ എത്തിയ ആറ് വയസ്സുകാരനായ അർബുദ രോഗത്തിന് ഇരയായ കുട്ടിയെ കുറിച്ചും അവന്റെ പ്രായത്തിൽ കവിഞ്ഞ പക്വതയെക്കുറിച്ചും പങ്കുവെക്കുന്നത്. കുറച്ചു മാസങ്ങൾക്കു മുൻപായിരുന്നു ദമ്പതികളുടെ കൂടെ ഡോക്ടറെ കാണാനായി എത്തിയത്. ഇവനെ ആറ് വയസ്സുകാരനായ മനു പുറത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു മനുവിനെ ക്യാൻസറാണ്.
അത് അവനോട് പറഞ്ഞിട്ടില്ല ഡോക്ടർ മനുവിനെ കണ്ടു വേണ്ട ചികിത്സകൾ എല്ലാം നൽകണം അവനോട് രോഗ വിവരങ്ങൾ ഒന്നും തന്നെ വെളിപ്പെടുത്തരുത് എന്നായിരുന്നു അവരുടെ അപേക്ഷ. ഡോക്ടർ അതിനെ സമ്മതം നൽകുകയും ചെയ്തു ഒരു വീൽചെയറിൽ ആയിരുന്നു അവൻ എത്തിയത്. അവനൊരു അസാമാന്യ ധൈര്യ ശാലിയാണെന്ന് ഡോക്ടർ പങ്കുവെച്ചിരുന്നു. മനുവിന്റെ ചികിത്സകൾ പരിശോധിച്ചപ്പോൾ തലച്ചോറിനെ ബാധിച്ച മാരകമായ കാൻസർ ആണെന്ന് മനസ്സിലായി നാലാം ഘട്ടത്തിൽ ആയിരുന്നു അവന്റെ അസുഖം.
അതിനാൽ മനുവിന്റെ വലത്തെ കൈകാലുകൾ തളർന്നിരുന്നു ശസ്ത്രക്രിയകളും കീമോ തെറാപ്പികളും നടത്തി തലച്ചോറിനെ ബാധിച്ചത് കൊണ്ട് തന്നെ അപസ്മാരം വന്നിരുന്നു. തുടർന്ന് രക്ഷിതാക്കളുമായി ഇതിനുള്ള ചികിത്സയുമായി സംസാരിച്ചു. അതിനിടയിൽ ഡോക്ടറോട് സംസാരിക്കണം എന്ന് മനു ആവശ്യപ്പെട്ടു. രക്ഷിതാക്കൾ പുറത്തേക്ക് പോയതും മനു പറഞ്ഞു തുടങ്ങി ഡോക്ടർ എന്റെ അസുഖത്തെ പറ്റിയുള്ള എല്ലാ കാര്യങ്ങളും ഞാൻ ഐപാഡ് വായിച്ച് മനസ്സിലാക്കിയിട്ടുണ്ട്. ആറുമാസം കൂടി ഞാൻ ജീവിച്ചിരിക്കൂ എന്നും എനിക്കറിയാം പക്ഷേ ഇത് ഞാൻ അച്ഛനോട് അമ്മയോടും പറഞ്ഞിട്ടില്ല. അവരാരും തന്നെ ഇത് അറിയരുത്. പിന്നീട് മനുവിനെ പുറത്ത് നിർത്തി മനോ ഡോക്ടറോട് സംസാരിച്ച കാര്യങ്ങൾ എല്ലാം തന്നെ ഡോക്ടർ മാതാപിതാക്കളോട് ആയി പറഞ്ഞു.
അവശേഷിക്കുന്ന ദിനങ്ങൾ സന്തോഷമുള്ളതാകട്ടെ എന്ന് ഡോക്ടർ തീരുമാനിച്ചു രക്ഷിതാക്കൾ ഡോക്ടറുടെ വാക്കുകൾ കേട്ട് കരഞ്ഞു പിന്നീട് മനുവിനോട് ഒപ്പം മടങ്ങി. 9 മാസങ്ങൾ കഴിഞ്ഞു ഡോക്ടർ ഇക്കാര്യം മറന്നു തുടങ്ങുകയും ചെയ്തു ഡോക്ടറുടെ അടുത്തേക്ക് രക്ഷിതാക്കൾ വീണ്ടും വന്നു. അവരെ കണ്ടപ്പോൾ തന്നെ ഡോക്ടർക്ക് തിരിച്ചറിയാൻ സാധിച്ചു മനുവിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് തിരക്കി ഡോക്ടറെ കണ്ട ശേഷം മനുവിന്റെ കൂടെയുള്ള ദിനങ്ങൾ സന്തോഷത്തോടെ ചെലവഴിച്ചു.
ഡിസ്നി ലാൻഡിലേക്ക് പോകണം എന്നുള്ള മനുവിന്റെ ആഗ്രഹം ഞങ്ങൾ സാധിച്ചു കൊടുത്തു. എന്നാൽ ഒരുമാസം മുൻപ് മനു ഞങ്ങളെ വിട്ടുപോയി. പക്ഷേ എട്ടുമാസത്തോളം അവന്റെ ജീവിതത്തിൽ വലിയ സന്തോഷങ്ങൾ നൽകാൻ സാധിച്ചതിൽ ഡോക്ടറോട് നന്ദി പറയാൻ ആയിരുന്നു മാതാപിതാക്കൾ എത്തിയത്. സോഷ്യൽ മീഡിയയിൽ ഡോക്ടർ തന്റെ ഈ ജീവിതകഥ പങ്കുവെച്ചപ്പോൾ തന്നെ എല്ലാവരും അത് വളരെയധികം സ്നേഹത്തോടെ ഏറ്റെടുക്കുകയും ചെയ്തിരുന്നു. മനുവിന്റെ മനോധൈര്യത്തെയും ഡോക്ടറുടെ പ്രവർത്തികളെയും എല്ലാവരും തന്നെ വളരെയധികംഅഭിനന്ദിക്കുകയും ചെയ്തു.