ഒരു 17 വയസ്സുകാരന്റെ മുൻപിൽ ഡോക്ടർമാർ എല്ലാവരും തൊഴുകൈയോടെ നിൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആണ്. ഈ ലോകത്തിൽ അവർ കണ്ട ഏറ്റവും വലിയ ഹീറോയ്ക്കുള്ള ആദരവായിരുന്നു. ഞാൻ ഡോക്ടർമാർ ആ കുട്ടിയുടെ മൃതദേഹത്തിന് നൽകിയത് മരണത്തിനുശേഷം ഡോക്ടർമാർ പോലും ഇത്രയധികം ബഹുമാനിക്കണം എങ്കിൽ 11 വയസ്സിൽ ഈ ലോകം വിട്ടു പോകുന്നതിന് മുൻപ് അവൻ അത്രയേറെ പ്രാധാന്യമുള്ള കാര്യങ്ങൾ ചെയ്തിരിക്കണം.
ചൈനയിലെ ഷെൻസൺ സ്വദേശിയാണ് ലിയാങ്ക്. കാൻസർ ബാധിതനായി ഒരുപാട് കാലത്തോളം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് മരണപ്പെടുന്നത്. അവനെ തലയിൽ ട്യൂമർ ആയിരുന്നു പക്ഷേ മരണം ഉറപ്പിച്ച വേളയിൽ അവൻ ഒരു തീരുമാനമെടുത്തു മരണശേഷം തന്റെ അവയവങ്ങൾ എല്ലാം തന്നെ ദാനം ചെയ്യണമെന്ന് താൻ മരിച്ചാലും മറ്റു ചിലർക്ക് തന്നിലൂടെ ജീവിതം ലഭിക്കുമല്ലോ എന്ന വലിയ ചിന്തയാണ് ലിയാങ്കിനു ഉണ്ടായത്.
മരിക്കുന്നതിന് തൊട്ടു മുൻപ് തന്നെ തന്റെ അമ്മയോട് അവസാനമായി പറഞ്ഞ ആഗ്രഹം അത് തന്നെയായിരുന്നു താൻ മരിച്ചാൽ തന്നെ അവയവങ്ങളെല്ലാം ദാനം ചെയ്യുക എന്നത്. 11 വയസ്സ് മാത്രം പ്രായമുള്ള തന്റെ മകന്റെ ശരീരം കീറിമുറയ്ക്കുന്നത് കാണാൻ കഴിയില്ല എങ്കിലും അമ്മ മകന് കൊടുത്ത വാക്ക് പാലിച്ചു. മരണശേഷം കുട്ടിയുടെ അവയവങ്ങളെല്ലാം തന്നെ ഒരുപാട് പേർക്ക് പുതുജീവൻ നൽകി.
ഒരു 11 വയസ്സുകാരന്റെ ചിന്താഗതിക്ക് അവന്റെ സത്പ്രവർത്തിക്കു മുൻപിൽ അവിടത്തെ ഡോക്ടർമാർ എല്ലാവരും ശിരസ്സ് കുനിച്ചു നിന്നു ആ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. ഈ ചിത്രം ഒരു വലിയ പാഠമാണ് ലോകത്തിന് നൽകുന്നത്. ഒരു 11 വയസ്സുകാരന് പോലും ഈ ലോകത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാം വളർന്നു വരാനുള്ള അവന്റെ സ്വപ്നങ്ങൾക്ക് ആയുസ്സ് ഉണ്ടായിരുന്നില്ല പക്ഷേ മറ്റുള്ളവരിലൂടെ അവൻ ജീവിച്ചു കൊണ്ടിരിക്കും.