വിവാഹം കഴിഞ്ഞ് ഒരാഴ്ച പോലുമായില്ല അപ്പോഴേക്കും അമ്മായിയമ്മ വിവാഹത്തിന് സ്വർണ്ണം സ്ത്രീധനവും ഒന്നും കൊടുക്കാത്തതിന്റെ പേരിൽ വഴക്ക് തുടങ്ങിയിരുന്നു. പെണ്ണുകാണാനായി വരുമ്പോൾ എന്റെ അച്ഛന്റെ കയ്യിൽ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഞങ്ങൾ വലിയ പണക്കാരൻ ഒന്നുമല്ല പക്ഷേ ഞങ്ങളെ മൂന്നുനേരം വയറു നിറയ്ക്കാൻ അച്ഛൻ എന്തൊക്കെ പണികൾ ചെയ്യാൻ പറ്റുന്നു അതൊക്കെ തന്നെ ചെയ്തിരുന്നു. ഞങ്ങൾക്ക് യാതൊരു കുറവും വരുത്താതെയാണ് ഇത്രയും കാലം നോക്കി വളർത്തിയത്.
വിവാഹത്തിന് അവർക്ക് സമ്മതമാണ് എന്ന് പറയുമ്പോൾ കൂട്ടത്തിൽ സ്ത്രീധനം ഒന്നും വേണ്ട എന്ന് പെൺകുട്ടിയെ മാത്രം ഞങ്ങൾക്ക് മതിയെന്നും അവർ ഉറപ്പിച്ചു പറഞ്ഞിരുന്നു. അത് വിശ്വസിച്ചാണ് അച്ഛൻ കല്യാണം കഴിപ്പിച്ച് അയച്ചത് എന്നാൽ ഒരാഴ്ചക്ക് ശേഷം കല്യാണത്തിന് സ്വർണമോ സ്ത്രീധനമോ ഒന്നും തരാത്തതിന്റെ പേരിൽ അമ്മായിയമ്മ ഇപ്പോഴേ വഴക്ക് തുടങ്ങി. കല്യാണം ആലോചിക്കുന്ന സമയത്ത് ചിലപ്പോൾ അങ്ങനെയൊക്കെ പറയും പക്ഷേ എന്തെങ്കിലും പറഞ്ഞു തരേണ്ടത് നിന്റെ അച്ഛന്റെ ഉത്തരവാദിത്തമാണ് അമ്മായിഅമ്മ പറഞ്ഞു.
അവൾ സങ്കടത്തോടെ അവിടെ തന്നെ നിന്ന് കരഞ്ഞു. വൈകുന്നേരം ജോലി കഴിഞ്ഞു ഭർത്താവ് വന്നപ്പോൾ അവൾ സങ്കടപ്പെട്ടിരിക്കുന്നത് കണ്ട കാര്യങ്ങൾ ചോദിച്ചു വീട്ടിൽ ഉണ്ടായതെല്ലാം തന്നെ അവൾ പറഞ്ഞു അത് കേട്ട് അയാൾക്ക് പ്രത്യേകിച്ച് ഞെട്ടലൊന്നും തന്നെ ഉണ്ടായിരുന്നില്ല. അതിനെ സമയത്ത് ചിലപ്പോൾ അങ്ങനെയൊക്കെ പറയും പക്ഷേ എന്തെങ്കിലും അറിഞ്ഞു തരേണ്ടത് നിന്റെ അച്ഛന്റെ ചുമതലയല്ലേ കാരണം കുറച്ചു നാളുകളിൽ കഴിയുമ്പോൾ എനിക്ക് എന്തെങ്കിലും തരത്തിലുള്ള ബിസിനസ് തുടങ്ങണമെങ്കിലും നമുക്ക് സ്വന്തമായൊരു വീട് വയ്ക്കണമെങ്കിൽ അതിന് കുറച്ച് ഇൻവെസ്റ്റ്മെന്റ് വേണ്ട.
സാരമില്ല നീ വീട്ടിലേക്ക് പോകുമ്പോൾ അച്ഛനോട് പറഞ്ഞു എല്ലാം സാധിപ്പിച്ചെടുത്താൽ മതി. പുഞ്ചിരിയോടെയാണ് അയാൾ പറഞ്ഞതെങ്കിലും ഒരു ഇടിമിന്നൽ കണക്കിലായിരുന്നു അവളുടെ നെഞ്ചിൽ കൊണ്ടത്. ഊണ് കഴിക്കാൻ ഇരിക്കുമ്പോൾ അവൾ പറഞ്ഞു. വിവാഹം കഴിഞ്ഞ് അവിടേക്ക് ഞങ്ങൾ പോയിട്ടില്ല ഒന്ന് പോയിട്ട് വരട്ടെ അമ്മേ. ഭർത്താവ് അമ്മയെ ഒന്ന് ഇടം കണ്ണിട്ട് നോക്കി. അയാൾ മനസില്ല മനസ്സ പറഞ്ഞു ശരിയാണ് പോകേണ്ട ഇല്ലെങ്കിൽ നാട്ടുകാർ എന്തെങ്കിലും പറയും. നാണമില്ലേ നിനക്ക് ഭാര്യവീട്ടിൽ പോയി കഴിയാൻ അവിടെ കാലിന് പോലും സ്ഥലമില്ല പിന്നെയാണ് പിന്നെ നിനക്ക് പോകണമെങ്കിൽ പോകാം.
പക്ഷേ ഒരു ദിവസം കഴിഞ്ഞാൽ ഇങ്ങോട്ട് തിരിച്ചു വന്നോളണം കൂട്ടത്തിൽ അച്ഛനോട് കാര്യങ്ങളെല്ലാം പറയുകയും വേണം. അവൾ ഒന്നും പറയാതെ തലയാട്ടി പിറ്റേദിവസം വീട്ടിലേക്ക് പോകാൻ അവൾ റെഡിയായി നിന്നു. ഇറങ്ങുന്നതിനു മുൻപായി അമ്മായമ്മ പറഞ്ഞു പറഞ്ഞതൊക്കെ ഓർമ്മവേണം. നാളെത്തന്നെ ഇങ്ങോട്ട് വരണം. അതിനെ അവൾ പറഞ്ഞു മറുപടി. അതിനെ ഇനി ആര് ഇങ്ങോട്ട് വരാൻ. അത് കേട്ടപ്പോൾ അമ്മായിയമ്മയും മകനും ഞെട്ടി. താലി കെട്ടുന്നത് കഴുത്തിലാണ് പക്ഷേ നിങ്ങൾക്ക് അത് കയ്യിലും കാലിലുമാണ്.
കല്യാണം കഴിഞ്ഞു വരുന്ന പെണ്ണിനെ സ്വന്തം വീട്ടിലേക്ക് പോകണമെങ്കിൽ നിങ്ങളുടെ അനുവാദം വേണം. ആണിന് പെണ്ണിന്റെ വീട്ടിൽ ഒരു ദിവസം പോലും നിൽക്കാൻ പറ്റില്ല വീടും വീട്ടുകാരെയും വിട്ട് പെണ്ണ് വരണം അതും ജീവിതകാലം മുഴുവൻ. വേണ്ട പക്ഷേ പൊന്നും പണവും വേണം എന്ന് പറയുന്ന പുതിയ രീതി കൊള്ളാം. പക്ഷേ കുറെ കാശ് തന്ന ഇതുപോലെയുള്ള ഹോസ്റ്റലിൽ പോയി കിടക്കേണ്ട ഗതികയുടെ എനിക്കില്ല അതുകൊണ്ട് ഇനി എന്നെ ഇങ്ങോട്ടേക്ക് നോക്കണ്ട ഞാൻ എന്റെ വീട്ടിലെ കഴിഞ്ഞു കൊള്ളാം സന്തോഷമായി. അത് പറഞ്ഞ പടിയിറങ്ങുമ്പോഴും ഭർത്താവ് വീണു പിന്നിൽ നിന്ന് വിളിക്കുന്നുണ്ടായിരുന്നു. താലി എന്നുപറയുന്നത് ഒരു ചരടിൽ കോർത്ത വെറും മാലയല്ല ഇരുവരും പരസ്പരം ഉള്ള ഇനിയും കരുതലിന്റെയും പ്രതീകം കൂടിയാണ്. പെണ്ണിനെ പെയിൻ ഗസ്റ്റ് ആക്കാനുള്ള ഒരു അഡ്വാൻസ് അല്ല ഈ താലി.