ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമിട്ട് മീരാ ജാസ്മിൻ. ഇത്തവണ ക്രിസ്മസ് നേരത്തെ ആണല്ലോ എന്ന് ആരാധകർ.. | Meera Jasmine New Photos

ഒരുകാലത്ത് മലയാള സിനിമയിൽ ഒരുപാട് ആരാധകരെ കയ്യിലെടുത്ത നടിയാണ് മീരാ ജാസ്മിൻ. മലയാളം തമിഴ് തെലുങ്ക് കന്നട ഭാഷാ സിനിമകളിൽ പ്രധാനമായും പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് മീരാ ജാസ്മിൻ. മലയാളത്തിൽ പ്രമുഖ രായ നിരവധി താരങ്ങൾക്കൊപ്പം മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സുകളിലേക്ക് കടന്നുവന്ന പ്രിയപ്പെട്ട നായികയാണ് മീരാ ജാസ്മിൻ.

   

സിനിമയിൽ ഒരു ഇടവേളയ്ക്കു ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന സിനിമയിലൂടെ മീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. മീരാജാസ്മിന്റെ ഈ രണ്ടാം തിരിച്ചുവരവ് വലിയ ആവേശത്തോടെ ആയിരുന്നു ആരാധകർ സ്വീകരിച്ചത്. സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി തന്നെ ഇടപഴുകുന്ന മീരാ ജാസ്മിൻ ഓരോ സന്തോഷവാർത്തകളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്.

ഇടയ്ക്കിടെ നടത്തുന്ന ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളെല്ലാം തന്നെ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കാറുള്ളത്. മീര ജാസ്മിന്റെ എല്ലാ പുതിയ വിശേഷങ്ങളും ആരാധകരെല്ലാം വലിയ ആവശ്യത്തോടെ കാത്തിരിക്കാറുമുണ്ട്. ഇപ്പോൾ വിദേശ നാടുകളിൽ ക്രിസ്മസ് ആഘോഷത്തിലാണ് നടി. ഇവിടെ ക്രിസ്മസ് ആരംഭിച്ചു എന്നും പറഞ്ഞുകൊണ്ട് അതിന്റെ സന്തോഷത്തിൽ നിരവധി ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്.

കറുപ്പ് വസ്ത്രത്തിൽ അതീവ സുന്ദരിയായിരിക്കുന്ന മീരാ ജാസ്മിന്റെ ചിത്രങ്ങൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്. ഇത്ര പെട്ടെന്ന് ക്രിസ്മസ് വന്നെത്തിയോ എന്നാണ് ആരാധകർ ചോദിക്കുന്നത്. കൂടാതെ ചിത്രത്തിൽ കാണാൻ വളരെയധികം സുന്ദരിയായിരിക്കുന്നു എന്നും. മീര ജാസ്മിന്റെ മുൻകാല ചിത്രങ്ങളിലെ ഓരോ കഥാപാത്രങ്ങളെയും ഓർമ്മ വരുന്നതായും ആരാധകർ അഭിപ്രായപ്പെട്ടു. അതുപോലെ തന്നെ നിരവധി ആരാധകരാണ് താരത്തിന് ക്രിസ്മസ് ആശംസകൾ നൽകി സോഷ്യൽ മീഡിയയിൽ എത്തിയത്.

 

View this post on Instagram

 

A post shared by Meera Jasmine (@meerajasmine)

Leave a Reply

Your email address will not be published. Required fields are marked *