അങ്ങ് ദൂരെ കാടും മലയും കയറി സുരഭി.. കുമാരി പോയ വഴിയാണോ വീണ്ടും ഈ യാത്ര എന്ന് ആരാധകർ. |Surabhi Lakshmi New Photos

മലയാളത്തിലെ ഒരു ചലച്ചിത്ര ടെലിവിഷൻ നാടക അഭിനയമാണ് സുരഭി ലക്ഷ്മി. ടെലിവിഷൻ പരമ്പരങ്ങളിലൂടെ തന്റെ മികച്ച അഭിനയ മികവുകൊണ്ട് മലയാള സിനിമയിൽ മികച്ചുനിൽക്കുന്ന നിരവധി കഥാപാത്രങ്ങൾ മലയാളികൾക്കായി സമ്മാനിച്ച അഭിനയത്രിയാണ് സുരഭി. മികച്ച നടിക്കുള്ള 2016ലെ ദേശീയ ചലച്ചിത്ര പുരസ്കാരം സുരഭിക്ക് ലഭിച്ചു. 20ലേറെയും മലയാള ചലച്ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.എം 80 മൂസ എന്ന ഹാസ്യ പരമ്പരയിലെ ഒരു മുഖ്യ കഥാപാത്രമായ പാത്തുമ്മ യായിട്ടാണ് ജനപ്രീതി ആർജിക്കുന്നത്.

   

സുവർണ്ണ തിയറ്റേഴ്സിന്റെ യക്ഷി കഥകളും നാട്ടുവർത്തമാനങ്ങളും എന്ന നാടകത്തിലെ അഭിനയത്തിന് 2010ലും കെ വി വിനോദ് കുമാർ വളാഞ്ചേരി സംവിധാനം ചെയ്ത ബോംബെ എന്ന നാടകത്തിലെ അഭിനയത്തിനും 2016ലും സുരഭി മികച്ച നടിക്കുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചു. ഇപ്പോൾ നിരവധി മലയാള സിനിമകളിലൂടെ വ്യത്യസ്തമായ കഥാപാത്രങ്ങൾ അഭിനയിച്ചുകൊണ്ട് മലയാളികളുടെ എല്ലാം പ്രത്യേക വാത്സല്യം നേടിയിരിക്കുകയാണ് സുരഭി.

അവസാനമായി അഭിനയിച്ച കുമാരി എന്ന സിനിമയിലെ മികവുറ്റ കഥാപാത്രത്തിന് ആരാധകർ എല്ലാവരും വലിയ പിന്തുണയും ആശംസകൾ ആണ് നൽകിയത്. സാധാരണ അഭിനയിക്കുന്നതിൽ നിന്നും വ്യത്യസ്തമായ രൂപഭാവങ്ങളും ശബ്ദം കൊണ്ടും ഒരു മികച്ച കഥാപാത്രമായിരുന്നു സുരഭി അവതരിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായിരിക്കുന്ന സുരഭി പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ വലിയ സ്ഥാനം നേടാറുണ്ട്.

ഇപ്പോഴിതാ കാടും മലയും കയറിയിറങ്ങുന്ന പുതിയ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നു. ജീവിതത്തിന്റെ പരീക്ഷണങ്ങളിലൂടെയും അതിന്റെ പാതകളിലൂടെയും നടക്കുന്നു. എന്ന അടിക്കുറിപ്പോട് കൂടിയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇത് മുത്തമ്മയുടെ കാട് ആണോ, വീണ്ടും കുമാരി പോയ വഴിയാണോ എന്നെല്ലാം ആരാധകർ ചിത്രത്തിന് രസകരമായ കമന്റുകൾ നൽകി. ഇതിനോടകം തന്നെ ഈ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

 

View this post on Instagram

 

A post shared by Surabhi Lekshmi (@surabhi_lakshmi)

Leave a Reply

Your email address will not be published. Required fields are marked *