മകന്റെ പിറന്നാൾ കുടുംബത്തോടൊപ്പം ആഘോഷമാക്കി നവ്യാനായർ.. നവ്യ മകന് നൽകിയ സ്നേഹ സമ്മാനം കണ്ടോ.. സായിക്ക് പിറന്നാൾ ആശംസകൾ നൽകി നിരവധി താരങ്ങൾ. | Birthday Celebration Photos

മലയാളികൾക്ക് എല്ലാം വളരെയധികം സ്നേഹവും വാത്സല്യവും ഉള്ള നടിയാണ് നവ്യ നായർ. നിരവധി സിനിമകളിലൂടെ മറക്കാനാവാത്ത ഒരുപാട് കഥാപാത്രങ്ങൾ പ്രേക്ഷകർക്കായി സമ്മാനിച്ചു. വിവാഹത്തിനുശേഷം സിനിമയിൽ നിന്നും ഒരിടവേളയിടുത്തെങ്കിലും എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. ഇപ്പോൾ സോഷ്യൽ മീഡിയയിലും നിരവധി ടിവി പ്രോഗ്രാമുകളിലും വളരെയധികം സജീവമാണ് നവ്യ നായർ. ഇപ്പോൾ ഇതാ തന്റെ മകന്റെ പിറന്നാൾ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം വളരെ ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ്.

   

നവ്യ തന്നെയാണ് ഈ സന്തോഷവാർത്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കുടുംബത്തോടൊപ്പം മകന്റെ പിറന്നാൾ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വയറലാണ്. അച്ഛനെയും അമ്മയുടെയും ഇടയിൽ നിന്നുകൊണ്ട് കേക്ക് മുറിക്കുന്ന സായിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

ആഘോഷത്തിനായി വന്ന കുടുംബക്കാർക്കും സുഹൃത്തുക്കൾക്കും നിരവധി കലാപരിപാടികളും താരം ഒരുക്കിയിരുന്നു. എല്ലാവർക്കും ഒരുപാട് സന്തോഷവും ഒപ്പം വിനോദം നൽകുന്നതും ആയിരുന്നു പിറന്നാൾ ആഘോഷം. മകനെ പിറന്നാൾ സമ്മാനമായി നവ്യ നൽകിയ ഒരു റിസ്റ്റ് ബാന്റിന്റെ ചിത്രവും താരം പങ്കുവെച്ചിരുന്നു. റിമി ടോമി, മന്ന്യാ, ലക്ഷ്മി നക്ഷത്ര തുടങ്ങിയ താരങ്ങളെല്ലാം തന്നെ മകനെ പിറന്നാൾ ആശംസകൾ നൽകി സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.

നവ്യയുടെ പുതിയ സംരംഭമായ മാതങ്കി എന്നാ നൃത്ത മണ്ഡപ ക്ലാസ്. അവിടെ വച്ചായിരുന്നു മകന്റെ പിറന്നാൾ ആഘോഷങ്ങൾ നടന്നത്. അവിടെ വെച്ച് നടന്ന വിവിധ കലാപരിപാടികളുടെ ചിത്രങ്ങൾ എല്ലാം തന്നെ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. കുടുംബ ജീവിതവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്ന കുറേ ഗോസിപ്പുകൾക്കെല്ലാം നവ്യയുടെ മധുരപ്രതികാരം കൂടിയായിരുന്നു ഈ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *