ബിരുദം നേടി സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ. നീ ഇപ്പോൾ എന്റെ നിലവാരത്തിൽ എത്തിയെന്ന് മാധവ്.. | Suresh Gopi Daughter Bhagya Graduated

ഒരു നടനായും രാഷ്ട്രീയ പ്രവർത്തകനായും മലയാളികൾക്ക് ഏറെ അടുപ്പമുള്ള ഒരു താരമാണ് സുരേഷ് ഗോപി. ഇപ്പോൾ സുരേഷ് ഗോപി മലയാളം സിനിമയിൽ വളരെ സജീവമായി തന്നെ നിലനിൽക്കുന്നു. സുരേഷ് ഗോപിയുടെ തായി പുറത്തിറങ്ങുന്ന എല്ലാ ചിത്രങ്ങളെയും ആരാധകർ വളരെ ആവേശത്തോടെയാണ് ഏറ്റെടുക്കാറുള്ളത്.

   

അതുകൊണ്ടുതന്നെ സുരേഷ് ഗോപിയുടെ കുടുംബത്തിലെ എല്ലാവരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. ഇപ്പോൾ ഇതാ സുരേഷ് ഗോപിയുടെ മകനായ മാധവ് കുടുംബത്തിലെ ഒരു പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലാണ് മകൻ മാധവ്. മാധവിന്റെ പിറന്നാൾ ദിവസം കുടുംബം മുഴുവൻ ചേർന്ന് ആഘോഷിച്ചതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായിരുന്നു.

സുരേഷ് ഗോപിയോട് ഉള്ളതുപോലെ തന്നെ സുരേഷ് ഗോപിയുടെ മക്കളോടും മലയാളികൾക്ക് വളരെയധികം ഇഷ്ടമാണ്. മാധവ് ഇപ്പോൾ സഹോദരിയായ ഭാഗ്യ ബിരുദം നേടിയതിന്റെ സന്തോഷവാർത്ത അറിയിച്ചിരിക്കുകയാണ്. ഇപ്പോൾ നീ എന്റെ നിലവാരത്തിൽ എത്തിയിരിക്കുന്നു. എന്ന അടിക്കുറിപ്പോട് കൂടിയാണ് മാധവ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്നാണ് ഭാഗ്യ ബിരുദ്ധം നേടിയത്.

ഒരു നല്ല പാട്ടുകാരിയായും ബ്ലോഗർ ആയും സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആണ് ഭാഗ്യ. അതുപോലെ തന്നെ ഒരു പ്രൊഫഷണൽ ഡാൻസറും കൂടിയാണ്. ഓരോ ഡാൻസ് വീഡിയോകൾക്കും നിരവധി ആരാധകരും ഉണ്ട്. സോഷ്യൽ മീഡിയയിൽ എല്ലാം എല്ലാവരും തന്നെ ഭാഗ്യക്ക് ആശംസകൾ ആയി എത്തിയിരിക്കുന്നു. ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തണമെന്ന് ആരാധകർ ആശംസിക്കുകയും ചെയ്തു.

 

View this post on Instagram

 

A post shared by Madhav Suresh Nair (@the.real.madhav)

Leave a Reply

Your email address will not be published. Required fields are marked *