ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങൾ ഒന്നിച്ച് ഒത്തുകൂടിയപ്പോൾ.!!! ലിസി പങ്കുവെച്ച ചിത്രങ്ങൾ കണ്ടു ആവേശത്തിൽ ആരാധകർ… | New Viral Photos

ഇന്ത്യൻ സിനിമയിൽ ഒരുകാലത്ത് പിടിച്ചു കുലുക്കിയ നായിക നായകന്മാർ ഒന്നിച്ച് ഒത്തുകൂടി. ഇപ്പോൾ സിനിമയിൽ ഒന്നും സജീവമല്ലാത്ത താരങ്ങളെ കുറച്ച് അറിയാൻ പ്രേക്ഷകർക്ക് എപ്പോഴും താല്പര്യമുണ്ടായിരിക്കും. എന്നാൽ വളരെ അപൂർവമായാണ് ഓരോ താരങ്ങളെ പറ്റിയും നാം അറിയാറുള്ളത്. ഇപ്പോൾ ഇതാ ലിസി പ്രിയദർശൻ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങൾ കണ്ട് ആരാധക വളരെയധികം ഞെട്ടലിലാണ്.

   

ഇന്ത്യൻ സിനിമയുടെ 80 കളിൽ നിറഞ്ഞാടിയ നായികമാരും നായകന്മാരും ഒന്നിച്ച് ഒത്തുകൂടിയതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. പ്രേക്ഷകർക്ക് അവർ ഇഷ്ടപ്പെടുന്ന താരങ്ങളെ വീണ്ടും കാണാൻ സാധിച്ചതിന്റെ ആവേശത്തിലാണ് ആരാധകർ. ഇത് പതിനൊന്നാം തവണയാണ് താരങ്ങളെല്ലാം ഇതുപോലെ ഒത്തുകൂടുന്നത്.

വിരലിൽ എണ്ണാൻ കഴിയാത്ത അത്രയും താരങ്ങൾ പരിപാടിയിൽ പങ്കെടുത്തു. എങ്കിലും മോഹൻലാലും രജനികാന്ത് എത്താത്തതിൽ ഉള്ള സങ്കടം ആരാധകർ പങ്കുവെച്ചിരുന്നു. ഈ താരപരിപാടിക്ക് ചുക്കാൻ പിടിക്കുന്നത് നടിയും സംവിധായകയും ആയ സുഹാസിനി ആണെങ്കിലും ഇതിന്റെ മാസ്റ്റർ ബ്രെയിൻ ലിസി പ്രിയദർശൻ ആണ്. മുംബൈയിൽ വെച്ച് നടന്ന പരിപാടിയുടെ ചിത്രങ്ങൾ ലിസി പങ്കുവെച്ചിരുന്നു.

അതിലൂടെയാണ് ആരാധകർക്ക് അവരെ ഇഷ്ടപ്പെടുന്ന താരങ്ങളെയെല്ലാം ഒന്നിച്ച് കാണാൻ ഇടയായത്. ചുവപ്പിനും മഞ്ഞയിലും കുളിച്ചായിരുന്നു എല്ലാ താരങ്ങളും ഉണ്ടായിരുന്നത്. ചിത്രങ്ങളെല്ലാം പങ്കുവെച്ചുകൊണ്ട് ലിസി എഴുതിയ വാക്കുകളെല്ലാം തന്നെ പ്രേക്ഷകരുടെ മനസ്സിൽ വളരെ ആഴത്തിൽ സ്പർശിച്ചു. ചിത്രങ്ങൾ എല്ലാം തന്നെ ഇതിനോടകം സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *