ചാക്കോച്ചന്റെ ഉള്ളിൽ ഉറങ്ങിക്കിടന്ന കുട്ടി ഉണർന്നു.!!! സുഹൃത്തുക്കളോടൊപ്പം രസകരമായ ചാക്കോച്ചന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ… | New Viral Video

മലയാള സിനിമയിലെ ഇപ്പോഴും ചെറുപ്പം വിട്ടുമാറാത്ത ഒരേയൊരു നടനെ ഉള്ളൂ അത് കുഞ്ചാക്കോ ബോബൻ ആണ്. എവർ ഗ്രീൻ റൊമാന്റിക് ഹീറോ ഇന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന ചാക്കോച്ചന്റെ എല്ലാ ചിത്രങ്ങളും നിമിഷനേരം കൊണ്ടാണ് വൈറലാകാറുള്ളത്. താരത്തിന്റെ കുടുംബത്തോട് മലയാളികൾക്ക് എല്ലാവർക്കും ഒരു പ്രത്യേക ഇഷ്ടമാണ് ഉള്ളത്.

   

ഇപ്പോൾ ഇസ കുട്ടൻ വന്നതോടെ പ്രേക്ഷകർ എല്ലാവരും തന്നെ എല്ലാ വാർത്തകളും വലിയ ആവേശത്തോടെ ഏറ്റെടുക്കാറുണ്ട്. ഇസ കുട്ടന്റെ പുതിയ വീഡിയോകൾക്കും ചിത്രങ്ങൾക്കും നിരവധി ആരാധകരാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉള്ളത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ഇടപെടൽ നടത്തുന്ന ചാക്കോച്ചൻ ഇപ്പോഴിതാ ശിശുദിനം ആശംസിച്ചുകൊണ്ട് ഒരു പുതിയ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നു.

സുഹൃത്തുക്കളോടൊപ്പം കളിയും ചിരിയുമായി ചാക്കോച്ചനെ വീഡിയോയിൽ കാണാം. സുഹൃത്തിനെ മസാജ് ചെയ്യുന്ന ചാക്കോച്ചന്റെ വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കുട്ടിയെ ഉണർത്തു. ശിശുദിനാശംസകൾ എന്നായിരുന്നു താരത്തിന്റെ പോസ്റ്റ്. എല്ലാവരെയും വളരെയധികം ചിരിപ്പിക്കുന്ന ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തത്.

അതോടൊപ്പം വീഡിയോക്ക് സോഷ്യൽ മീഡിയയിൽ നിരവധി രസകരമായ കമന്റുകൾ ലഭിക്കുകയുണ്ടായി. സുഹൃത്തിനെ മസാജ് ചെയ്യുന്നതിനെ കുറിച്ചാണ് ആളുകൾ കൂടുതലും കമന്റ് ചെയ്തത്. എല്ലാം പിഴിഞ്ഞെടുത്തുന്ന് തോന്നുന്നു, തല കുത്തു പൊറോട്ടയടി, ഇടിച്ചു സൂപ്പർ ആക്കി, തുടങ്ങിയ നിരവധി രസകരമായ കമന്റുകളാണ് വീഡിയോ ലഭിച്ചത്. ശിശുദിനത്തിൽ ചാക്കോച്ചന്റെ ഈ വീഡിയോ കൂടുതൽ വൈറൽ ആവുകയും ചെയ്തു.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

Leave a Reply

Your email address will not be published. Required fields are marked *