സുരേഷ് ഗോപിയുമായുള്ള തന്റെ ചിത്രം പങ്കുവെച്ച് ജ്യോതി കൃഷ്ണ!!! 20 വർഷം മുൻപുള്ള ചിത്രം കണ്ട് ഞെട്ടി ആരാധകർ…. | New Viral Photos

ജിത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലൂടെ സുപരിചിതയായ താരമാണ് ജ്യോതി കൃഷ്ണ . വളരെ കുറച്ച് സിനിമകളെ താരം അഭിനയിച്ചിട്ടുണ്ട് എങ്കിലും മലയാളികൾക്ക് എല്ലാവർക്കും വളരെ പ്രിയങ്കരിയാണ് ജ്യോതി കൃഷ്ണ. വിവാഹത്തിനുശേഷം സിനിമയിലെ ലോകത്തേക്ക് കടന്നു വന്നിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. അതുകൊണ്ടുതന്നെ താരത്തിന്റെ എല്ലാ കുടുംബ വിശേഷങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്.

   

ഇപ്പോൾ ഇതാ സുരേഷ് ഗോപിക്കൊപ്പം നിൽക്കുന്ന തന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിലൂടെ ജ്യോതി കൃഷ്ണ പങ്കു വച്ചിരിക്കുന്നത്. സുരേഷ് ഗോപിയോടൊപ്പം താൻ ചെറുപ്പകാലത്ത് പകർത്തിയ ചിത്രവും വർഷങ്ങൾക്കിപ്പുറം വീണ്ടും കണ്ടുമുട്ടിയപ്പോൾ എടുത്ത ചിത്രവും ആണ് ജ്യോതി പങ്കുവച്ചത്. 2002 അതുപോലെ 2022 വർഷങ്ങൾ രേഖപ്പെടുത്തി കൊണ്ടായിരുന്നു താരം ചിത്രം പങ്കുവെച്ചത്.

മലയാളികൾ എല്ലാവർക്കും വളരെ ഇഷ്ടമുള്ള ഒരു നടൻ കൂടിയാണ് സുരേഷ് ഗോപി. എല്ലാവരോടും ഒരുപോലെ പെരുമാറുകയും യാതൊരു തരത്തിലുള്ള താരജായും കൂടാതെ സംസാരിക്കുകയും ചെയ്യുന്ന സുരേഷ് ഗോപിയുടെ എല്ലാ പുതിയ വാർത്തകളും ഇരുകൈയും നീട്ടി മലയാളികളും സോഷ്യൽ മീഡിയയും സ്വീകരിക്കാനുള്ളത്.

അതുപോലെ തന്നെ ജ്യോതി കൃഷ്ണ പങ്കുവെച്ച സുരേഷ് ഗോപിക്കൊപ്പം ഉള്ള ഈ ചിത്രവും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി ആരാധകരാണ് ചിത്രത്തിന് ലൈക്കുകളും കമന്റുകളും നൽകി എത്തിയിരിക്കുന്നത്. 20 വർഷക്കാലയളവിലെ രണ്ടുപേർക്കും വന്ന മാറ്റങ്ങളും അതുപോലെ ചിത്രം കാണാൻ സാധിച്ചതിന്റെ സന്തോഷവും ആരാധകർ പങ്കുവെച്ചു.

 

View this post on Instagram

 

A post shared by Jyothikrishna (@jyothikrishnaa)

Leave a Reply

Your email address will not be published. Required fields are marked *