വിക്രമിന് ഗോൾഡൻ വിസ നൽകി ഷംനയും ഷാനിദും.. വൈറലായി വീഡിയോ.. | New Viral Video

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഷംന കാസിം. മലയാളികളുടെ മാത്രമല്ല മറ്റു ഭാഷകളിലും നടി ശ്രദ്ധേയയാണ്. തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ ശ്രദ്ധിക്കപ്പെട്ട നടി പൂർണ എന്ന പേരിലാണ് അറിയപ്പെടുന്നത്. എന്നാൽ മലയാളികൾക്ക് ഷംന എന്ന് പറഞ്ഞാലേ അറിയുകയുള്ളൂ. താരത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ആഴ്ചകൾക്ക് മുൻപാണ് ഷംനയുടെ വിവാഹം കഴിഞ്ഞത്.

   

ബിസിനസ്ക്കാരൻ ആയ ഷാനിദിനെ ആണ് ഷംന വിവാഹം കഴിച്ചത്. ഇപ്പോൾ ഇരുവരും ഒരുമിച്ച് പങ്കെടുത്ത ചടങ്ങിന്റെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വാർത്ത ആയിരിക്കുന്നത്. തമിഴ് നടൻ ചിയാൻ വിക്രമിന് യു എ ഇ യുടെ ഗോൾഡൻ വിസ ലഭിച്ചിരിക്കുകയാണ്. ഇത് സ്വീകരിക്കാൻ നടൻ ദുബായിലേക്ക് എത്തുകയായിരുന്നു. ഷംനയുടെ ഭർത്താവ് നടത്തുന്ന ഗവണ്മെന്റ് സർവീസ് സ്ഥാപനം ആയ ജെ ബി എസ് ആണ് ഗോൾഡൻ വിസ വിക്രമിന് നേടി കൊടുത്തത്.

വിസ സ്വീകരിക്കാൻ എത്തിയ വിക്രമിന് ഗംഭീര സ്വീകരണം ആണ് ഷംനയും ഭർത്താവും ഒരുക്കിയിരുന്നത്. ചെണ്ടമേളത്തിന്റെ അകമ്പടിയിൽ ആണ് വിക്രം വന്നത്. ശേഷം ഷംനയും ഭർത്താവും ചേർന്ന് താരത്തിനെ സ്വീകരിക്കുകയും, തുടർന്നു ഗോൾഡൻ വിസ നൽകുകയായിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും ആണ് വൈറൽ ആവുന്നത്. നടി ഷംന തന്നെയാണ് വിക്രം ഗോൾഡൻ വിസ സ്വീകരിക്കുന്ന ചിത്രങ്ങളും വിഡിയോയും ഏറ്റവും ആദ്യം ആരാധകർക്ക് മുന്നിൽ പങ്കുവെച്ചത്.

നിമിഷനേരം കൊണ്ട് തന്നെ ഷംന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ വൈറൽ ആവുകയായിരുന്നു. യുഎഇ ഗവണ്മെന്റ് സിനിമാരംഗത്തെ പ്രമുഖർക്ക് നൽകുന്ന ഒന്നാണ് ഗോൾഡൻ വിസ. നിരവധി താരങ്ങളാണ് ഇതിനോടകം ഗോൾഡൻ വിസ സ്വന്തമാക്കിയിട്ടുള്ളത്. പത്തു വർഷമാണ് ഇതിന്റെ കാലാവധി. എന്തായാലും ഷംന പങ്കുവെച്ച ഈ വിശേഷം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *