അമ്മുവിന്റെ പിറന്നാൾ കുടുംബത്തോടൊപ്പം ആഘോഷമാക്കി ആശ ശരത്ത് !!! പിറന്നാളിന് അമ്മ നൽകിയ സർപ്രൈസുകൾ കണ്ടു ഞെട്ടി ആരാധകർ…. | Birthday Viral Video

മലയാളികൾക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു നടിയാണ് ആശ ശരത്ത്. പ്രേക്ഷകർക്കിടയിൽ ആശ ശരത്തിനു വലിയ ആരാധക കൂട്ടം തന്നെയുണ്ട്. സക്കറിയയുടെ ഗർഭിണികൾ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് താരം ആദ്യം പ്രവേശിക്കുന്നത്. എന്നാൽ കുങ്കുമപ്പൂവ് എന്ന ടിവി സീരിയൽ പരമ്പരയായിരുന്നു ആശ ശരത്തിനെ മലയാളികൾക്കിടയിൽ കൂടുതൽ ജനശ്രദ്ധ ആകർഷിക്കാൻ കാരണം ആക്കിയത്. അഭിനയം മാത്രം അല്ല നൃത്തത്തിലും വലിയ പ്രാവീണ്യം ഉണ്ട്.

   

ആശ ശരത്തിന്റെ നൃത്തം കാണുന്നതിനും ആസ്വദിക്കുന്നതിനും ഒരുപാട് ആരാധകർ സോഷ്യൽ മീഡിയയിലും അല്ലാതെയും ഉണ്ട്. തന്റെ നൃത്ത വിദ്യാലയത്തിലെ പല ഡാൻസ് വീഡിയോകളും താരം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. അതിനെല്ലാം നിരവധി ആരാധകരും ഉണ്ട്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായി പ്രവർത്തിക്കുന്ന ആശ ശരത്ത് പങ്കുവെക്കുന്ന വീഡിയോകൾക്കും ചിത്രങ്ങൾക്കും കുറഞ്ഞ അമ്മയും കൊണ്ടാണ് എല്ലാവരും ഏറ്റെടുക്കുന്നത്. ഇക്കഴിഞ്ഞ മാസമായിരുന്നു ആശ ശരത്തിന്റെ മകളുടെ വിവാഹ നിശ്ചയം.

സോഷ്യൽ മീഡിയ മുഴുവൻ വളരെയധികം ആഘോഷമാക്കിയ ഒരു ദിവസം കൂടി ആയിരുന്നു അത്. ഇപ്പോൾ താരം പുതിയ ഒരു സന്തോഷം പങ്കു വച്ചിരിക്കുകയാണ്. തന്റെ രണ്ടാമത്തെ മകളായ അമ്മുവിന്റെ പിറന്നാൾ ആഘോഷമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. അന്നു നീ എന്റെ കൈകളിൽ സുരക്ഷിതയായിരുന്നു. ഇന്ന് ഞാൻ നിന്റെ കൈകളിൽ സുരക്ഷിതയാണ്. എന്ന അടുക്കുറപ്പോടെ മകളെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ആശ ശരത്തിന്റെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

അതുപോലെ തന്നെ കുടുംബത്തോടൊപ്പം മകളുടെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിക്കുന്നതും പിറന്നാൾ ദിവസം കുടുംബത്തോടൊപ്പം പുറത്തുപോയി ആഘോഷിക്കുന്നതിന്റെയും വീഡിയോ ആശ ശരത്ത് ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. സിനിമയിലെ ഒരുപാട് താരങ്ങളാണ് മകൾക്ക് പിറന്നാളാശംസകൾ നൽകി സോഷ്യൽ മീഡിയയിൽ അവരുടെ സന്തോഷം അറിയിച്ചിരിക്കുന്നത്. കൂടാതെ നിരവധി ആരാധകരാണ് അമ്മുവിന് പിറന്നാൾ ആശംസകൾ നൽകിക്കൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്.

 

View this post on Instagram

 

A post shared by Asha Sharath (@asha_sharath_official)

Leave a Reply

Your email address will not be published. Required fields are marked *