വീട്ടിലേക്ക് വരുന്നവരെ ഞെട്ടിക്കാൻ പലതരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവർ ആയിരിക്കും ഓരോ വീട്ടമ്മമാരും. ഇനി വീട്ടിലേക്ക് വരുന്ന വിരുന്നുകാരെ ഒരുപോലെ ദാഹം മാറ്റാനും വിശപ്പ് മാറ്റാനും പറ്റുന്ന ഒരു ഡ്രിങ്ക് തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനുവേണ്ടി വലുപ്പമുള്ള രണ്ട് കാരറ്റ് എടുത്ത് ചെറിയ കഷണങ്ങളാക്കി വൃത്തിയായി മുറിച്ചെടുക്കുക.
ശേഷം കുക്കറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിച്ചെടുക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. അതിലേക്ക് കാൽ കപ്പ് പശുവിൻപാൽ, മധുരത്തിന് ആവശ്യമായ പഞ്ചസാര, പഞ്ചസാരയ്ക്ക് പകരമായി മിൽക്ക്മെയ്ഡ് ഉപയോഗിക്കാവുന്നതാണ്, അതിനുശേഷം നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം ഒരു ചെറിയ പാത്രത്തിൽ രണ്ട് ടീസ്പൂൺ കസ്റ്റഡ് പൗഡർ എടുക്കുക. അതിലേക്ക് കാൽ കപ്പ് പാല് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം മറ്റൊരു പാത്രത്തിൽ ഒരു ലിറ്റർ പാൽ എടുത്ത് നല്ലതുപോലെ തിളപ്പിക്കാൻ വയ്ക്കുക. അതിലേക്ക് കലക്കി വച്ചിരിക്കുന്ന കസ്റ്റഡ് ഒഴിക്കുക. അതിനുശേഷം പാല് ചെറുതായി കുറുകി വരുമ്പോൾ അതിലേക്ക് അരച്ചു വെച്ചിരിക്കുന്ന ക്യാരറ്റ് ചേർത്ത് കൊടുക്കുക. അതിലേക്ക് ഒരു കാരറ്റ് ഗ്രേറ്റ് ചെയ്തത് ചേർത്തുകൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
അതേസമയം മറ്റൊരു പാത്രത്തിൽ അരക്കപ്പ് ചൊവ്വരി ആവശ്യത്തിന് വെള്ളം ഒഴിക്കരുത് വേവിക്കാൻ വയ്ക്കുക. അതിനുശേഷം പാല് കുറുകി വരുമ്പോൾ ഇറക്കി വയ്ക്കുക. ചൂട് എല്ലാം മാറിയതിനു ശേഷം വേവിച്ചു വച്ചിരിക്കുന്ന ചവ്വരി ചേർത്ത് കൊടുത്ത് ഇളക്കുക. അതോടൊപ്പം ഒരു പഴം ചെറുതായി അരിഞ്ഞത്, ബദാം ചെറുതായി അരിഞ്ഞത്, രണ്ട് ടീസ്പൂൺ കസ്കസ് എന്നിവ ചേർത്ത് ഇളക്കി രുചിയോടെ വിളമ്പാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.