വീണ്ടും ആരാധകരെ ഞെട്ടിച്ച് നിത്യ ദാസ്!! മകൾക്ക് ഒപ്പമുള്ള കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് താരം.. | Nithya New Viral Potos

മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിയാണ് നിത്യദാസ്. ഈ പറക്കും തളികയെന്ന മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രത്തിൽ നായികയായികൊണ്ടാണ് നിത്യ ദാസ് സിനിമയിലേക്ക് എത്തുന്നത്. ദിലീപ്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങി വലിയൊരു താരനിര ആണ് ഈ സിനിമയിൽ ഉണ്ടായിരുന്നത്. നിരവധി ടെലിവിഷൻ സീരിയൽ പരമ്പരകളിലൂടെയും നിത്യ ദാസ് മലയാളികളുടെ ഇഷ്ട്ടനടിയായി മാറുകയായിരുന്നു. ഇതുവരെ പതിനെട്ടോളം സിനിമകളിൽ നടി അഭിനയിച്ചു കഴിഞ്ഞു.

   

കുറച്ചധികം വർഷങ്ങൾ ആയി സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് നടി. എങ്കിലും, ഇപ്പോഴും നടിയെ മലയാളികൾ നെഞ്ചോട് ചേർക്കുകയാണ്. നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ നടിയെ പിന്തുടരുന്നത്. തന്റെ എല്ലാ വിശേഷങ്ങളും മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട് നിത്യ. അതെല്ലാം നടിയുടെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ നടി നിത്യയുടെയും മകളുടെയും ചിത്രങ്ങൾ ആണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

നടി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ഇരുവരുടെയും ചിത്രങ്ങൾ പങ്കുവെച്ചത്. നിത്യയും മകൾ നൈനയും ഒരുപോലത്തെ ഉള്ള വേഷം ധരിച്ചാണ് കാണാൻ സാധിക്കുക. മോഡേൺ വേഷത്തിൽ ആണ് ഇരുവരും ചിത്രങ്ങളിൽ ഉള്ളത്. ഈ കിടിലൻ ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്തത്. ഇരുവരെയും കാണാൻ ഒരു പോലെയുണ്ടല്ലോ എന്നും, നിങ്ങൾ ഇരട്ട സഹോദരിമാർ ആണോ എന്നും ആരാധകർ കമന്റ്‌ ചെയ്ത് ചോദിക്കുന്നു.

തമിഴ് പരമ്പരകളിലും ശ്രദ്ധിക്കപെടുന്ന നടിയാണ് നിത്യ. കൂടാതെ അവതാരികയായിയും നിത്യ ശ്രദ്ധ നേടി കഴിഞ്ഞു. ഏറ്റവും പുതിയ സ്റ്റൈലിഷ് ലുക്കിൽ ഉള്ള ഇരുവരുടെയും ഈ പുതിയ ചിത്രങ്ങൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അമ്മയെയും മകളെയും തിരിച്ചറിയാൻ കഴിയുന്നില്ലല്ലോ എന്നും ആരാധകർ കമന്റ് ചെയ്യുന്നത്. ഈ ചിത്രങ്ങൾ നിമിഷനേരംകൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയത്. എന്തായാലും താരത്തിന്റെ കൂടുതൽ വിശേഷങ്ങൾക്കായ് ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

 

View this post on Instagram

 

A post shared by Nithya Das (@nityadas_)

Leave a Reply

Your email address will not be published. Required fields are marked *