ചാക്കോച്ചനെ കൊഞ്ചിച്ചും കളിപ്പിച്ചും ഇസക്കുട്ടൻ!!! അപ്പന്റെയും മകന്റെയും കളിയും ചിരിയും നിറഞ്ഞ വീഡിയോ വൈറലാക്കി സോഷ്യൽ മീഡിയ. | New Cute Viral Video

മലയാള ചലച്ചിത്രരംഗത്ത് ഒന്നര പതിറ്റാണ്ടുകളായി സജീവമായി നിൽക്കുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളി മനസ്സുകളിൽ എവർഗ്രീൻ ഹീറോയായി നിൽക്കാൻ ചാക്കോച്ചന് സാധിച്ചു. ഇന്നും അതേ പേരിൽ തന്നെയാണ് ചാക്കോച്ചൻ മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്. ചാക്കോച്ചന്റേതായി ഇറങ്ങുന്ന എല്ലാ സിനിമകൾക്കും നിരവധി ആരാധകരാണ് ഉള്ളത്. നാ താൻ കേസുകൊട് ആയിരുന്നു ചാക്കോച്ചന്റെ അവസാനമായി ഇറങ്ങിയ ചലച്ചിത്രം.

   

ഈ ചിത്രത്തിൽ ചാക്കോച്ചന്റെ ഡാൻസ് സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ഒരുപാട് ജനശ്രദ്ധ ആകർഷിക്കുകയുണ്ടായി. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാൾ ആഘോഷം നടന്നത്. സുഹൃത്തുക്കളും കുടുംബവുമായി നടന്ന ചെറിയ വലിയ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. നിരവധി ആരാധകരായിരുന്നു ചാക്കോച്ചന് പിറന്നാളാശംസകൾ നൽകിക്കൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയത്.

ഇപ്പോൾ ഇസ കുട്ടന്റെയും ചാക്കോച്ചന്റെയും ഒരു ക്യൂട്ട് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഇസ കുട്ടനെ എടുത്ത് നിൽക്കുന്ന ചാക്കോച്ചനും അപ്പനെ കൊഞ്ചിക്കുന്ന മകന്റെ വീഡിയോയും ആണ് ചാക്കോച്ചൻ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ഈ ക്യൂട്ട് വീഡിയോക്ക് ലൈക്കുകളും കമന്റുകളും ആയി അവരുടെ സ്നേഹം പങ്കു വച്ചിരിക്കുന്നത്.

ഇതുപോലെ ഒരു അപ്പനെ മകനെയും വേറെ കണ്ടിട്ടില്ലെന്ന് ആരാധകർ അഭിപ്രായപ്പെട്ടു. ഇസകുട്ടൻ ജനിച്ചതിനു ശേഷമുള്ള എല്ലാ ചിത്രങ്ങൾക്കും വീഡിയോകൾക്കും ചാക്കോച്ചൻ സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കാറുണ്ട്. ചാക്കോച്ചനെ സ്നേഹിക്കുന്നതിലും കൂടുതൽ ഇസകുട്ടനെ മലയാളികൾ സ്നേഹിക്കുന്നു. ഇസകുട്ടന്റെ ഈ പുതിയ ക്യൂട്ട് വീഡിയോയും ഒത്തിരിസ്നേഹത്തോടെയാണ് മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *