മുട്ടയും ഉരുളൻ കിഴങ്ങും കൈയിൽ ഉണ്ടോ. എല്ലാവരെയും കൊതിപ്പിക്കുന്ന ഒരു കിടിലൻ നാലുമണി പലഹാരം തയ്യാറാക്കാം. | Easy Snack Recipe

വൈകുന്നേരം വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു നാലുമണി പലഹാരം ഉരുളൻകിഴങ്ങും മുട്ടയും ഉണ്ടെങ്കിൽ നിമിഷ നേരം കൊണ്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഇനി എല്ലാവരെയും ഞെട്ടിക്കാൻ ഇതുപോലെ ഒരു പലഹാരം മാത്രം മതി ഇത് എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ രണ്ടു ഉരുളൻ കിഴങ്ങ് പുഴുങ്ങി എടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് ഇട്ട് അവ കട്ടയില്ലാതെ ഉടച്ചെടുക്കുക.

   

അതിനുശേഷം ആ പാത്രത്തിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക എരുവിന് ആവശ്യമായ പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ഒരു വലിയ കഷണം ഇഞ്ചി പൊടിയായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം ഇവയെല്ലാം കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക. അതിലേക്ക് ആവശ്യത്തിന് മല്ലിയില ചേർത്ത് കൊടുക്കുക. ഇവ കൂടാതെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഏത് പച്ചക്കറി വേണമെങ്കിലും ഇതോടൊപ്പം ചേർത്തു കൊടുക്കാവുന്നതാണ്.

ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. രുചി കൂട്ടാൻ വേണമെങ്കിൽ അര ടീസ്പൂൺ ചാർട്ട് മസാല ചേർക്കുക. അതിനുശേഷം ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക. അതിനുശേഷം കൈകൊണ്ട് ചെറുതായി പരത്തി അതിന് നടുവിലായി കുറച്ച് ചീസ് ഗ്രേറ്റ് ചെയ്തത് വെച്ച് കൊടുക്കുക. ശേഷം പൊതിഞ്ഞ് എടുക്കുക. അടുത്തതായി ഒരു ബ്രഡ് എടുത്ത് അതിന്റെ അരികുകളെല്ലാം മുറിച്ചു മാറ്റുക ശേഷം വെള്ളത്തിലേക്ക് ഇട്ട് കൈകൊണ്ട് നന്നായി അമർത്തി വെള്ളം എല്ലാം കളയുക.

ശേഷം അതിലേക്ക് കുറച്ച് ചീസ് ഗ്രേറ്റ് ചെയ്തത് വെച്ച് കൊടുക്കുക അതിനുമുകളിലായി തയ്യാറാക്കിയ ഉരുളക്കിഴങ്ങിന്റെ ഓരോ ഉരുളകളും പൊതിഞ്ഞെടുക്കുക. ഒരു ഓവൽ ഷേപ്പിൽ തയ്യാറാക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ നന്നായി ചൂടായി വരുമ്പോൾ തയ്യാറാക്കി വെച്ച ഓരോ ബ്രഡും ഇതിലേക്ക് ഇട്ട് പൊരിച്ചെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *