അച്ചാറുകൾ ഇഷ്ടപ്പെടാത്തവർ ആരും തന്നെ ഉണ്ടാകില്ല. നല്ലൊരു അച്ചാർ ഉണ്ടെങ്കിൽ എത്ര വേണമെങ്കിലും ചോറുണ്ണാൻ പറ്റും. അച്ചാറുകളിൽ നെല്ലിക്ക അച്ചാറിന് ഒരു പ്രത്യേകതരം രുചിയാണ്. ഇനി നെല്ലിക്ക അച്ചാർ ഉണ്ടാക്കാൻ ഒരുപാട് സമയത്തിന്റെ ആവശ്യമൊന്നുമില്ല. വളരെ പെട്ടെന്ന് തന്നെ ഒരു നെല്ലിക്ക അച്ചാർ ഉണ്ടാക്കിയെടുക്കാം. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ അച്ചാറിന് ആവശ്യമായ നെല്ലിക്ക 10 മിനിറ്റ് ആവി കേറ്റി വേവിക്കുക. അതിനുശേഷം തണുക്കാനായി മാറ്റിവയ്ക്കുക.
തുടർന്ന് അതിന്റെ അല്ലികൾ ഓരോന്നായി അടർത്തി മാറ്റിവയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കാൻ വയ്ക്കുക. അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ കടുകിട്ടു കൊടുക്കുക. കടുക് പൊട്ടി വരുമ്പോൾ അതിലേക്ക് മൂന്ന് വറ്റൽമുളക് ചേർത്തു കൊടുക്കുക. ശേഷം അതിലേക്ക് ഒരു കുടം വെളുത്തുള്ളി രണ്ടായി കീറി ഇട്ടുകൊടുക്കുക. ശേഷം വെളുത്തുള്ളി വഴറ്റിയെടുക്കുക.
വെളുത്തുള്ളി പകുതി വഴന്നു വരുമ്പോൾ അതിലേക്ക് എരിവിന് ആവശ്യമായ പച്ചമുളക് കറിവേപ്പിലയും ചേർത്തു കൊടുക്കുക. എല്ലാം വഴന്നു വന്നതിനുശേഷം കാൽ ടീസ്പൂൺ കായപ്പൊടി എരുവിന് ആവശ്യമായ മുളകുപൊടി എന്നിവ ചേർത്ത് കൊടുക്കുക ശേഷം പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ ഇളക്കിയെടുക്കുക. അതിനുശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കുക. തുടർന്ന് മൂന്ന് ടീസ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക വെള്ളം ആവശ്യമാണെങ്കിൽകുറച്ചു വെള്ളം ചേർത്ത് കൊടുക്കുക .
ശേഷം നല്ലതുപോലെ തിളപ്പിക്കുക നന്നായി തിളച്ചു വന്നതിനുശേഷം വേവിച്ച് വച്ചിരിക്കുന്ന നെല്ലിക്ക ഇട്ടുകൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് ഒരു 10 മിനിറ്റ് വേവിച്ചെടുക്കുക. അതിനുശേഷം ഇറക്കിവെച്ച് ചൂട് എല്ലാം മാറി വരുമ്പോൾ പാത്രത്തിലേക്ക് കാത്തിരിക്കുക. ചോറിന്റെ കൂടെ വളരെ രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.