നിഷ്കളങ്കമായി പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന ഈ പെൺകുട്ടി മലയാളസിനിമയിലെ സൗന്ദര്യദേവത ആണ്.. നടിയെ മനസ്സിലായോ?

പൂക്കൾക്കിടയിൽ മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന ഈ പെൺകുട്ടിയെ അറിയുമോ? മലയാള സിനിമയിലെ പ്രമുഖ നടിയുടെ ബാല്യകാലചിത്രമാണിത്. അഭിനയം കൊണ്ടും തന്റെ ജന്മസിദ്ധമായ സൗന്ദര്യം കൊണ്ടും സിനിമയിൽ തിളങ്ങി നിന്നിരുന്ന ഈ നടിയെ, ഇന്നും മലയാളികൾ നെഞ്ചിലേറ്റുന്നുണ്ട്. ബാലതാരമായി സിനിമയിൽ വന്ന നടി പിന്നീട് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാൾ ആവുകയായിരുന്നു. ഇത് മറ്റാരുമല്ല.

   

നടി കാവ്യ മാധവനെയാണ് ഈ ചിത്രത്തിൽ കാണുന്നത്. നടിയുടെ ഏറ്റവും കുറഞ്ഞ പ്രായത്തിൽ എടുത്തിരിക്കുന്ന ചിത്രമാണ് ഇത്. മലയാള സിനിമയിലെ ശാലീന സൗന്ദര്യം എന്നാണ് നടി കാവ്യയെ വിശേഷിപ്പിക്കുന്നത്. 1991ൽ പൂക്കാലം വരവായി എന്ന സിനിമയിലൂടെയാണ് കാവ്യ സിനിമയിലേക്ക് എത്തുന്നത്. ബാലതാരമായാണ് നടി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. പിന്നീട് സംവിധായകൻ കമലിന്റെ, അഴകിയ രാവണൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് ആണ് കാവ്യ മാധവൻ സിനിമയിൽ സജീവമാവുന്നത്.

കാവ്യാ മാധവൻ ആദ്യമായി നായികയായി അഭിനയിച്ച സിനിമയാണ് 1999ൽ പുറത്തിറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ. വലിയ വിജയമായിരുന്ന ഈ സിനിമയ്ക്ക് ശേഷം നിരവധി അവസരങ്ങൾ നടിയെ തേടി എത്തി. തമിഴ് സിനിമയിലും നടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടിയായി മാത്രമല്ല, നർത്തകിയായും, ഗായികയായും കാവ്യ അറിയപ്പെടുന്നു. ഇതിനോടകം വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട് നടി.

മലയാളത്തിലെ ഒട്ടുമിക്ക മുൻനിര നടന്മാരോടൊപ്പവും കാവ്യ അഭിനയിച്ചു. നിരവധി പുരസ്കാരങ്ങളും നടി സ്വന്തമാക്കിയിട്ടുണ്ട്. നടൻ ദിലീപിനെയാണ് കാവ്യാ വിവാഹം കഴിച്ചത്. 2016 ൽ പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത പിന്നേയും എന്ന സിനിമയിൽ ആണ് കാവ്യ ഏറ്റവും ഒടുവിൽ ആയി അഭിനയിച്ചത്. വിവാഹശേഷം സിനിമയിൽ നിന്നും മാറി നിൽക്കുന്ന നടി, ഇപ്പോൾ തന്റെ കുടുംബ ജീവിതവുമായി മുന്നോട്ട് പോവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *