നാരങ്ങ അച്ചാർ ഉണ്ടാക്കുമ്പോൾ ഇപ്പോഴും കയ്യ്പ്പ് ആണോ.. എന്നാൽ ഈയൊരു സൂത്രം ചെയ്തു നോക്കൂ. ഇനി നാരങ്ങ അച്ചാർ കയ്യ്പ്പ് ഇല്ലാതെ കഴിക്കാം. | Tasty Lemon Pickle

കൂടുതലും വീടുകളിൽ സ്ഥിരമായി ഉണ്ടാക്കുന്ന അച്ചാർ ആയിരിക്കും നാരങ്ങ അച്ചാർ. കടകളിൽ നിന്നും വാങ്ങുന്ന നാരങ്ങ അച്ചാറിന് ഒട്ടും തന്നെ കൈപ്പുണ്ടാകാറില്ല. എന്നാൽ വീട്ടിൽ നാം ഉണ്ടാക്കുന്ന അച്ചാറുകൾ പെട്ടത് തന്നെ കൈപ്പുണ്ടാകുന്നു. എന്തൊക്കെ ചെയ്തു നോക്കിയാലും കയ്പ്പില്ലാതെ അച്ചാർ ഉണ്ടാക്കാൻ കഴിയുന്നില്ലെങ്കിൽ ഇനി ഈ രീതിയിൽ ഒരു സൂത്രം ഉപയോഗിച്ച് നോക്കൂ. എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ആവശ്യത്തിനു നാരങ്ങ എടുത്ത് കഴുകി വൃത്തിയാക്കി നന്നായി തുടച്ചെടുക്കുക.

   

ശേഷം അത് നാലായി മുറിക്കുക. അതിനുശേഷം അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് മാറ്റിവയ്ക്കുക. ശേഷം ഒരു ചില്ലുപാത്രത്തിൽ ഇട്ട് ഒരു മാസത്തോളം അടച്ചു വയ്ക്കുക. ഒരു മാസത്തിനു ശേഷം പുറത്തെടുത്ത് അച്ചാർ ഉണ്ടാക്കാൻ ആവശ്യമായ അത്ര അളവിലുള്ളത് മാറ്റിവയ്ക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ കടുകിട്ടു കൊടുക്കുക കടുക് പൊട്ടി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ഉലുവ ചേർത്ത് കൊടുക്കുക.

ഉലുവ ചൂടായി വരുമ്പോൾ ഇറക്കിവെച്ച് പൊടിച്ചെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിനുള്ള നല്ലെണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ ഒരു കുടം വെളുത്തുള്ളി ചേർത്ത് വഴറ്റിയെടുക്കുക. അതോടൊപ്പം കുറച്ച് കറിവേപ്പില ചേർത്ത് കൊടുക്കുക. വഴന്നു വന്നതിനുശേഷം തീ കുറച്ചു വെച്ച് ആവശ്യത്തിന് മുളകുപൊടി ചേർത്ത് കൊടുക്കുക. പൊടിയുടെ പച്ചമണം മാറി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് കായപ്പൊടി ചേർത്ത് കൊടുക്കുക.

ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. കൂടാതെ രണ്ടു ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുക. അതിലേക്ക് അര കപ്പ് വിനാഗിരി ഒഴിക്കുക. അതിനുശേഷം ചെറുതായി ചൂടാക്കി എടുക്കുക. ശേഷം എടുത്തു വച്ചിരിക്കുന്ന നാരങ്ങ ചേർത്ത് കൊടുക്കുക. നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതോടൊപ്പം പൊടിച്ചു വെച്ചിരിക്കുന്ന ഉലുവയും കടുകും ചേർത്ത് ഇളക്കി ഇറക്കി വയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *