സീരിയൽ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് കന്യാദാനം. സാധാരണ പരമ്പരകളിൽ നിന്നും വ്യത്യസ്തമായ കഥയാണ് ഈ പരമ്പരയിൽ പറയുന്നത്. അതുകൊണ്ട് തന്നെ ഈ പരമ്പര ഏറെ ശ്രദ്ധ നേടി. നിരവധി ആരാധകരാണ് ഈ പരമ്പരക്ക് ഉള്ളത്. അതിലെ ഓരോ താരങ്ങളെയും മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റി കഴിഞ്ഞു. ഈ പരമ്പരയിൽ അച്ഛന്റെയും പെണ്മക്കളുടെയും കഥയാണ് പറയുന്നത്. പ്രമുഖ സിനിമ നടൻ ആയ ദേവൻ ആണ് ഈ പരമ്പരയിൽ അച്ഛൻ കഥാപാത്രം അവതരിപ്പിക്കുന്നത്.
പരമ്പരയിൽ നായികയായി വേഷമിടുന്ന താരമാണ് ഐശ്വര്യ സുരേഷ്. ചിലങ്ക എന്ന കഥാപാത്രം ആണ് നടി അവതരിപ്പിക്കുന്നത്. നിരവധി ആരാധകരെ ആണ് ഈ സീരിയലിലൂടെ ഐശ്വര്യ സ്വന്തമാക്കിയത്. ഐശ്വര്യയുടെ വിവാഹം ആയിരുന്നു കഴിഞ്ഞ ദിവസം. വ്യാസൻ ആണ് ഐശ്വര്യയുടെ വരൻ. വലിയ ആഘോഷമായാണ് വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങൾ ഐശ്വര്യ പങ്കുവെച്ചിരുന്നു. ഇപ്പോൾ നടിയുടെ ഹൽദി വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.
നോർത്ത് ഇന്ത്യൻ രീതിയിൽ ആണ് ഹൽദി നടത്തിയത്. കല്യാണ തലേന്ന് ആണ് ഈ ചടങ്ങ് സാധാരണ നടത്താറുള്ളത്. പാട്ടും ഡാൻസുമായി അതിഗംഭീരമായി നടിയുടെ ഹൽദി കുടുംബം ആഘോഷിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ ഐശ്വര്യ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു കഴിഞ്ഞു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. മഞ്ഞൾ വെള്ളത്തിൽ നടിയെ നനക്കുന്നതും വ്യാസന്റെ ഒപ്പം നൃത്തം ചെയുന്നതുമെല്ലാം ഈ വീഡിയോയിൽ കാണാൻ സാധിക്കും.
നിരവധി ആരാധകർ ആണ് നടിക്ക് ആശംസകൾ അറിയിച്ചത്. നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ വൈറൽ ആയത്. സോഷ്യൽ മീഡിയയിലും വളരെ ആക്റ്റീവ് ആണ് ഐശ്വര്യ. നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും ഇതിനു മുൻപും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോൾ വിവാഹിതരായ ഇരുവർക്കും ആശംസകൾ നേർന്ന് കഴിഞ്ഞു സീരിയൽ ലോകം.