വീണ്ടും കപ്പിൾ ഡാൻസുമായി സാനിയയും റംസാനും.. തമിഴ് ഗാനത്തിന് മനോഹരനൃത്തചുവടുകളുമായ് താരങ്ങൾ.. | Saniya Ramzan New Dance Video

ഇൻസ്റ്റാഗ്രാമിൽ റീൽസുകളുടെ പൂരമാണ് ഇപ്പോൾ. എവിടെ നോക്കിയാലും ഹിറ്റ്‌ ഗാനങ്ങൾക്ക് മനോഹരമായ ചുവടുകൾ വയ്ക്കുന്ന താരങ്ങളെ കാണാം. ക്വീൻ എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് സാനിയ ഇയ്യപ്പൻ. ഇന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന യുവനടിയാണ് സാനിയ. ആരാധകർക്കേറെ ഇഷ്ടമാണ് നടിയെ. സോഷ്യൽ മീഡിയയിൽ സജീവമായ സാനിയ തന്റെ എല്ലാ വിശേഷങ്ങളും സിനിമാവിശേഷങ്ങളും ഒക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇതെല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

   

മികച്ച ഒരു നർത്തകിയാണ് താരം. തന്റെ ഡാൻസ് വീഡിയോസ് പലപ്പോഴും നടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തകർപ്പൻ ചുവടുകളുമായി ഇൻസ്റ്റഗ്രാമിൽ നിറഞ്ഞാടുകയാണ് സാനിയയും റംസാനും. ഇരുവരും ഒന്നിച്ചുള്ള ഡാൻസ് വീഡിയോ ആണ് സാനിയ പങ്കുവെക്കുന്നത്. മനോഹരമായ ഡാൻസ് വീഡിയോ ആണിത്. തമിഴ് നടൻ ധനുഷിന്റെ സിനിമയിലെ ഒരു ഗാനത്തിനാണ് ഇരുവരും ചുവടു വക്കുന്നത്.

മേഘം കറുക്കാത എന്ന ഗാനത്തിനാണ് അതിമനോഹരമായി ഈ ജോടികൾ ചുവടു വച്ചത്. റംസാൻറെ കൈകൾ പിടിച്ച് മനോഹരമാണ് സാനിയ നൃത്തം ചെയുന്നത്. മഞ്ഞ നിറത്തിലുള്ള ഡ്രസ്സ്‌ ആണ് സാനിയ ധരിച്ചത്. കാറ്റിൽ പറക്കുന്ന പോലെ ഉയർന്നും താഴ്ന്നും വളരെ അനായാസമായി ആണ് സാനിയ നൃത്തം ചെയ്തത്. ഇവരുടെയും ഈ മനോഹരമായ ഡാൻസ് വീഡിയോ ആരാധകർ ഏറ്റെടുക്കുകയായിരുന്നു.

നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. ഇതിന് മുൻപും ഇരുവരും ഒന്നിച്ചുള്ള മനോഹരമായ ഡാൻസ് വീഡിയോയുമായി എത്തിയിരുന്നു. ഇതും അന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോൾ ഇരുവരുടെയും ഈ പുതിയ ഡാൻസ് വീഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. നിരവധി പേരാണ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇരുവരുടെയും കെമിസ്ട്രി അടിപൊളി എന്നാണ് വീഡിയോക്ക് താഴെ ആരാധകർ കമന്റ്‌ ചെയ്യുന്നത്.

 

View this post on Instagram

 

A post shared by Saniya Iyappan (@_saniya_iyappan_)

Leave a Reply

Your email address will not be published. Required fields are marked *