കുടുംബത്തോടൊപ്പം പിറന്നാൾ ഗംഭീരമാക്കി അനുശ്രീ!! നടിക്ക് ആശംസകളുമായി സിനിമലോകം.. | Anusree Birthday Celebration

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സിനിമയിലേക്ക് ഉള്ള നടിയുടെ കടന്ന് വരവും ഇപ്പോൾ നടി എത്തി നിൽക്കുന്ന ഉയരങ്ങളും ഏവരെയും അത്ഭുതപെടുത്തുന്ന ഒന്നാണ്. 2012 ൽ ലാൽ ജോസിന്റെ ഡയമണ്ട് നെക്‌ളേസ്‌ എന്ന സിനിമയിലൂടെയാണ് അനുശ്രീ അഭിനയലോകത്തേക്ക് എത്തിയത്. സിനിമയിലെ അനുശ്രീയുടെ കഥാപാത്രം ഏറെ പ്രേക്ഷകപ്രശംസ നേടിയിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ മലയാളികളുടെ ഹൃദയം കീഴടക്കുകയായിരുന്നു ഈ നടി.

   

മലയാളത്തിലെ ഒട്ടുമിക്ക മുൻനിര നായകന്മാരോടൊപ്പവും അനുശ്രീ അഭിനയിച്ചുകഴിഞ്ഞു. സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമാണ് അനുശ്രീ. ചെറുതും വലുതുമായ തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് അനുശ്രീ. അതുകൊണ്ട് തന്നെ നിരവധി ആരാധകരാണ് താരത്തിന് സ്വന്തമായിട്ടുള്ളത്. കഴിഞ്ഞ ദിവസം ആയിരുന്നു നടിയുടെ മൂപ്പത്തിയൊന്നാം പിറന്നാൾ ആഘോഷിച്ചത്. കുടുംബവും സുഹൃത്തുക്കളും അടക്കം നിരവധി പേരാണ് ആഘോഷങ്ങളിൽ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങളും വിഡിയോയും നടി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കുകയായിരുന്നു.

ഈ ചിത്രങ്ങൾ ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്. പാട്ടും ഡാൻസുമായി കുടുംബം പിറന്നാൾ പൊടിപൊടിക്കുകയായിരുന്നു. അനുശ്രീക്ക് കിടിലൻ പിറന്നാൾ തന്നെ ആയിരുന്നു കുടുംബം ഒരുക്കിയിരുന്നത്. എണ്ണിയാൽ തീരാത്ത അത്രയും സമ്മാനങ്ങളും നടിക്ക് ലഭിച്ചു. നടിയുടെ സഹോദരനും, സഹോദരന്റെ ഭാര്യയും ചേർന്ന് അനുശ്രീക്ക് പിറന്നാൾ സമ്മാനമായി നൽകിയത് സ്വർണത്തിന്റെ പാദസ്വരം ആയിരുന്നു.

ഇരുവരും ചേർന്ന് ഇത് അണിയിക്കുന്നതായും വീഡിയോയിൽ കാണാം. നടിയുടെ ഈ വിശേഷം എല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. നിരവധി പേരാണ് നടിക്ക് പിറന്നാൾ ആശംസകൾ നേർന്നത്. സിനിമയിലെ പ്രമുഖരും ആരാധകരും എല്ലാവരും നടിക്ക് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിച്ചിരുന്നു. എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടുള്ള ഒരു കുറിപ്പും നടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

 

View this post on Instagram

 

A post shared by Anusree (@anusree_luv)

Leave a Reply

Your email address will not be published. Required fields are marked *