രാവിലെ ബ്രേക്ഫാസ്റ്റ് വളരെ എളുപ്പത്തിൽ ചെയ്തു എടുക്കാൻ പറ്റുന്നതായാൽ വീട്ടമ്മമാർക്ക് അത് വളരെയധികം ഉപകാരപ്രദമായിരിക്കും. റവ ഉപയോഗിച്ച് വളരെ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്ന രുചികരമായ ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി പരിചയപ്പെടാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് റവ എടുക്കുക. അതിലേക്ക് അരക്കപ്പ് തൈര്, ആവശ്യത്തിന് ഉപ്പ്, മുക്കാൽ കപ്പ് വെള്ളം, അര ടീസ്പൂൺ കുരുമുളക് പൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇഡ്ഡലി മാവിന്റെ പരുവത്തിൽ തയ്യാറാക്കി എടുക്കുക. ശേഷം 15 മിനിറ്റ് മാറ്റി വയ്ക്കുക.
അതിനുശേഷം മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായതിനു ശേഷം അതിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് കൊടുക്കുക. അരടീസ്പൂൺ ചെറിയ ജീരകം ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരു സവാള ചെറുതായി അരിഞ്ഞത്, പച്ചമുളക് ചെറുതായി അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ് കറിവേപ്പില, ഒരു ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി അരച്ചത് ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.
സവാള വാടി വന്നതിനുശേഷം അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീസ്പൂൺ മുളകുപൊടി, പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് കുറച്ചു വേവിച്ചുവെച്ച ഗ്രീൻപീസ് ചേർത്ത് കൊടുക്കുക. ശേഷം അര ടീസ്പൂൺ ഗരം മസാല ചേർക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം വേവിച്ചുവെച്ച രണ്ടു ഉരുളക്കിഴങ്ങും ചേർത്ത് ഇളക്കിയെടുക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
പാൻ ചൂടാക്കി അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കുക. ശേഷം തയ്യാറാക്കി വെച്ച മാവ് ഒഴിച്ച് പരത്തുക. അതിനുമുകളിലായി ഉണ്ടാക്കിവെച്ച ഫില്ലിംഗ് കയ്യിൽ ചെറുതായി ഉരുട്ടി പരത്തി മാവിന് മുകളിലായി വച്ച് കൊടുക്കുക. അതിനുമുകളിലായി വീണ്ടും മാവൊഴിച്ച് കൊടുക്കുക. അതിനുശേഷം രണ്ടു ഭാഗവും നന്നായി മൊരിയിച്ചെടുക്കുക. പാകമായാൽ മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.