ദീപാവലി ദിനത്തിൽ പുത്തൻ വീഡിയോയുമായി വൃദ്ധി വിശാൽ…!!! പുതിയ വീഡിയോ കണ്ടു ഞെട്ടി ആരാധകർ.

മലയാളി പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടപ്പെട്ട കുഞ്ഞ് താരമാണ് വൃദ്ധി വിശാൽ. ഒറ്റ വീഡിയോയിലൂടെമലയാളി പ്രേക്ഷകർക്ക് മുഴുവൻ പ്രിയങ്കരിയായി മാറിയ താരമാണ് വൃദ്ധി. ഇന്ന് സോഷ്യൽ മീഡിയകളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന കൊച്ചു സെലിബ്രിറ്റി പങ്കുവെച്ചിരിക്കുന്ന പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. സാമൂഹികമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള താരമാണ് വൃദ്ധി. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകാറുള്ളത്.

   

ഇപ്പോൾ എല്ലാവർക്കും ദീപാവലി ആശംസകൾ നേർന്നുകൊണ്ട് താരം പങ്കുവെച്ചിരിക്കുന്ന പുതിയ വീഡിയോ ആണ് ആരാധകർക്കിടയിൽ തരംഗമായി മാറുന്നത്. ദേവി രൂപത്തിൽ ഒരുങ്ങി സുന്ദരിക്കുട്ടിയായി ആണ് വൃദ്ധി വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഈയിടെ പുറത്തിറങ്ങിയ മണി രത്നം ചിത്രമായപൊന്നിയൻ സെൽവനിലെ ഒരു ഡയലോഗ് ആണ് വൃദ്ധി അവതരിപ്പിച്ചിരിക്കുന്നത്.

ഈ വീഡിയോ പങ്കുവെച്ച് നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. ഇപ്പോൾമലയാള സിനിമയിലും തമിഴിലും എല്ലാം സജീവ സാന്നിധ്യമാണ് വൃദ്ധി വിശാൽ. ഒട്ടനവധി ടെലിവിഷൻ പ്രോഗ്രാമുകളിലും അതിഥിയായി വൃദ്ധിക്കുട്ടി എത്താറുണ്ട്. താരത്തിന്റെ കുടുംബവുമൊത്തുള്ള ഡാൻസ് വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയകളിൽ വലിയ വൈറൽ ആണ്.

അതുകൊണ്ട് തന്നെ എല്ലാവർക്കും ദീപാവലി ആശംസകൾ നേർന്നുകൊണ്ടുള്ള ഈ പുതിയ വീഡിയോ ആരാധകർ ഒന്നടങ്കം ഏറ്റെടുക്കുകയാണ്. പൊന്നിയൻ സെൽവനിലെ ഐശ്വര്യ റായി അവതരിപ്പിച്ച നന്ദിനി എന്ന കഥാപാത്രമാണ് വൃദ്ധി അവതരിപ്പിച്ചിരിക്കുന്നത്. ഏതൊരു വീഡിയോയും അതിന്റെ കൃത്യതയിൽ പങ്കുവെക്കുക എന്നതാണ് ഈ കുഞ്ഞു താരത്തിന്റെ മിടുക്ക് എന്നാണ് ആരാധകർ പറയുന്നത്. ഇതിനോടകം തന്നെ നിരവധി പേരാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വൈറൽ താരത്തിന്റെ ഒരു വീഡിയോക്കുമായി കാത്തിരിപ്പിലാണ് ആരാധകർ.

 

View this post on Instagram

 

A post shared by Vriddhi Vishal (@_vriddhi_)

Leave a Reply

Your email address will not be published. Required fields are marked *