ധ്വനി മോളുടെ രണ്ടാം മാസം..!!! സന്തോഷ വാർത്ത പങ്കുവെച്ചു മൃദുല വിജയ്.

ടെലിവിഷൻ പരമ്പരകൾ വഴി മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയ വ്യക്തികളാണ് യുവ കൃഷ്ണയും മൃദുലയും. മലയാളി പ്രേക്ഷകർ ഒന്നടക്കം ആഘോഷമാക്കിയ ചടങ്ങായിരുന്നു ഇരുവരുടെയും വിവാഹം. അതിനുശേഷം യുവ മൃദുല ദമ്പതികൾക്ക് നിരവധി ആരാധകരാണ് ഉണ്ടായത്. സോഷ്യൽ മീഡിയകളിൽ വളരെയധികം സജീവമായ താരങ്ങൾ ആണ് ഇരുവരും. മൃദ്വാ വ്ലോഗ്സ് എന്ന ഇവരുടെ യൂട്യൂബ് ചാനലിനു നിരവധി കാഴ്ചക്കാരാണ് ഉള്ളത്.

   

മൃദുലയുടെ ഗർഭകാലത്തെ ചിത്രങ്ങളും ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തതിനു ശേഷം ഉള്ള വീഡിയോകളും എല്ലാം സോഷ്യൽ മീഡിയകളിൽ വലിയ തരംഗം ആയിരുന്നു. ഇതിനു ശേഷം കുഞ്ഞിന്റെ ജനനവും നൂലുകെട്ട് വിശേഷങ്ങളും എല്ലാം ഇവർ പങ്കുവെച്ചിരുന്നു. അതുകൊണ്ട് തന്നെ ധ്വനി മോൾക്ക് നിരവധി ആരാധകർ ആണ് ഉള്ളത്. നൂലുകെട്ട് വരെ ധ്വനി മോളുടെ വിശേഷങ്ങളൊന്നും ഇവർ രണ്ടുപേരും പങ്കുവെച്ചിരുന്നില്ല. ഇപ്പോൾ സോഷ്യൽ മീഡിയ വഴി മൃദുല പങ്കു വച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ തരംഗമാവുന്നത്.

മഞ്ഞ വസ്ത്രം ധരിച്ചു ചിരിച്ചുകൊണ്ട് ക്യാമറയിലേക്ക് നോക്കുന്ന ധ്വനി മോളുടെ സുന്ദരമായ ചിത്രങ്ങൾ ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്. എന്തൊരു ഭംഗി ആണ് ധ്വനി മോളെ കാണാൻ എന്നാണ് ആരാധകർ പറയുന്നത്. എനിക്ക് 2 മാസം പ്രായമായി എന്ന് പറഞ്ഞുകൊണ്ടാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രണ്ടുമാസം ആവുന്നതിനു മുൻപ് തന്റെ ആദ്യത്തെ സിരിയൽ അഭിനയിക്കാൻ പോകുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയ വഴി ഇവർ പങ്കുവെച്ചിരുന്നു.

നിരവധി പേരാണ് ഇതിനു താഴെ കമന്റുകളുമായി എത്തിയത്. ധ്വനി മോളും അച്ഛനെയും അമ്മയെയും പോലെ വലിയൊരു അഭിനേത്രി ആവട്ടെ എന്നാണ് ആരാധകർ പറഞ്ഞത്. ഇപ്പോൾ ഈ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. ആരാധകർ ഒരുപാട് കാത്തിരുന്ന ചിത്രമാണ് ഇത് എന്നാണ് ഇതിനുതാഴെ എല്ലാവരും പറയുന്നത്. ഈ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *