പേർളിക്കും ശ്രീനിഷിനും ഒപ്പം ഒരു പുതിയ അഥിതി…!! ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ.

മലയാളി പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടപ്പെട്ട താരദമ്പതികൾ ആണ് പേർളി മാണിയും ശ്രീനിഷ് അരവിന്ദ്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ ആദ്യ സീസണിലെ മത്സരാർത്ഥികൾ ആയിരുന്നു ഇരുവരും. ബിഗ് ബോസിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ഇതിനുശേഷം ഒരുപാട് ആരാധകരാണ് ഈ ദമ്പതിമാർക്ക് ഉണ്ടായത്. ഇവരുടെ മകൾ നില ബേബിയും പ്രേക്ഷകരുടെ പ്രിയപ്പെട്ട കൊച്ചു താരം ആണ്.

   

നിലയുടെ വിശേഷങ്ങൾ എല്ലാം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകാറുള്ളത്. സോഷ്യൽ മീഡിയകളിൽ വളരെയധികം സജീവമായ കുടുംബമാണ് ഇവരുടേത് അതുകൊണ്ട് തന്നെ ഇവരുടെ വിശേഷങ്ങൾ എല്ലാം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. ഇവർക്ക് ഒരു യൂട്യൂബ് ചാനലും ഉണ്ട്. ഒരുപാട് കാഴ്ചക്കാരാണ് ഇവരുടെ യൂട്യൂബ് ചാനലിന് ഉള്ളത്.

ഇപ്പോൾ പേർളി മാണി പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. പേർളിയുടെ സുഹൃത്തുക്കളോടൊപ്പം ഒരു ദിവസം ആഘോഷിച്ച വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയ വഴി പേർളി പങ്കുവെച്ചിരിക്കുന്നത്. പേർളിയുടെ കയ്യിൽ ഇവരുടെ കുഞ്ഞിനേയും കാണാം. പേർളിയും ശ്രീനിഷും നിലയും സാച്ച് ബേബിയും ചേർന്നുള്ള ചിത്രങ്ങൾ ആണ് പേർളി പങ്കുവെച്ചിരിക്കുന്നത്.

പേർളിയുടെ സുഹൃത്തുക്കളായ നീത വർഗീസിന്റെയും സാം ജോസഫിന്റെയും കുഞ്ഞാണ് സാച്ച് ബേബി. ഈ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. കുഞ്ഞ് ബേബിയെ കാണാൻ എന്തൊരു ക്യൂട്ട് ആണ് എന്നാണ് ആരാധകർ പറയുന്നത്. ഒപ്പം ഇവരെ നോക്കി ചിരിച്ചു ഇരിക്കുന്ന നില ബേബിയേയും കാണാം. ഈ മനോഹരമായ ചിത്രങ്ങൾ ആണ് ഇപ്പോൾ പേർളിഷ് ആരാധകർ ഏറ്റെടുക്കുന്നത്.

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

Leave a Reply

Your email address will not be published. Required fields are marked *